ന്യൂദല്‍ഹി: ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ ഡ്രോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ച് കേന്ദ്രം. രാജ്യത്തിന്റെ ഡ്രോണ്‍ പോളിസിയില്‍നിന്നും പിന്നാക്കം പോകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നീക്കം.
ഡ്രോണ്‍ നിര്‍മ്മാതാക്കളെയും ഓപ്പറേറ്റര്‍മാരെയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്ലാറ്റ്‌ഫോമായ ‘ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോ’മിലൂടെ ആരൊക്കെയാണ് പുതുതായി രജിസ്‌ട്രേഷന് ശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. കടുത്ത നിയന്ത്രണങ്ങളോടുകൂടി ഡിജിറ്റല്‍ സ്‌കൈ പോളിസി നടപ്പാനാണ് തീരുമാനം.
രാജ്യത്തിന്റെ ഡ്രോണ്‍ പോളിസിയില്‍ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തിരമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.
ലോകവ്യാപകമായി ഡ്രോണ്‍ വ്യവസായത്തില്‍ വന്‍ കുതിപ്പാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലും ഡ്രോണ്‍ വില്‍പനയില്‍ വര്‍ധനവുണ്ടെന്നാണ് റിപ്പോര്‍ട്ട്.