കോഴിക്കോട്: മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ ചോദ്യം ചെയ്ത് ക്യൂ സോങ് എന്ന ആക്ഷേപഹാസ്യ ഗാനവുമായി യുവസംവിധായകന്‍ നാസര്‍ മാലിക്.
അയ്യോ അയ്യോ എന്നു തുടങ്ങുന്ന ഒരു മിനുട്ടും പതിനഞ്ച് സെക്കന്റുമുള്ള ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനൂപാണ്. സംഗീതവും ആലാപനവും നിര്‍വഹിച്ചത് നാസര്‍മാലിക്കാണ്. വിനീഷ് മണിയാണ് കീബോര്‍ഡ് പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത്. ക്രിയേറ്റീവ് ഹെഡ് രാജീവ് പി.
അയ്യോ അയ്യോ അയ്യോ അയ്യോ അയ്യോ അയ്യയ്യോ
അയ്യോ അയ്യോ അയ്യോ അയ്യയ്യോ
കയ്യിലൊട്ടും കൊണ്ടേയോടും തീരാ നെട്ടോട്ടം
കീശേല്‍ കാശില്ലാതെ ഗതികേടായല്ലോ..
അന്നന്നന്നം തേടുന്നോനെ ക്യൂവില്‍ നിറുത്തി
തീരാ ദുരിതം തന്നു മോഡിഫിക്കേഷന്‍
ക്രഡിറ്റ് കാര്‍ഡുമില്ലല്ലോ ഡെബിറ്റ് കാര്‍ഡുമില്ലല്ലോ
വെയില്‍കൊണ്ട് വരിയില്‍ നില്‍ക്കേ….
ദേ കുഴലൂതുന്നു….. ദേ കളിയാക്കുന്നു….
നാം ക്യൂവില്‍ നില്‍ക്കേ…. ദേ കുഴലൂതുന്നു….
അയ്യോ അയ്യോ അയ്യോ അയ്യോ അയ്യോ അയ്യയ്യോ
അയ്യോ അയ്യോ അയ്യോ അയ്യയ്യോ…..
നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ നെട്ടോട്ടമോടുന്ന സാധാരണക്കാരനെ കുറിച്ചാണ് ഈ ഗാനം. നിത്യ ചിലവിനുള്ള കാശ് പോലും കയ്യിലില്ലാതെ സാധാരണക്കാര്‍ പാടുപെടുമ്പോള്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തി ജപ്പാനിലേക്ക് വിമാനം കയറുകയും അവിടെ ചെന്ന് കുഴലൂതി ആഘോഷിക്കുകയും ചെയ്ത മോദിയെയാണ് ക്യൂ സോങ്ങിലൂടെ വിമര്‍ശിക്കുന്നത്.
നോട്ട് അസാധുവാക്കിക്കൊണ്ടുള്ള നാടകീയ പ്രഖ്യാപനം നടത്തി പതിനൊന്ന് ദിവസം പിന്നിടുമ്പോഴും ബാങ്കിനും എ.ടി.എമ്മിനും മുന്നിലുള്ള നീണ്ട ക്യൂ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെയുള്ള മോദിയുടെ ഈ പ്രഖ്യാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യമൊട്ടാകെ അലടയിക്കുന്നത്.