[]തമിഴ്‌നാട്: തൂത്തുക്കുടിയില്‍ പിടിയിലായ അമേരിക്കന്‍ കപ്പലില്‍ ആയുധക്കടത്തെന്ന് സംശയം. അതിര്‍ത്തി കടക്കാനും ആയുധം സംരക്ഷിക്കാനുമുള്ള അനുമതിയില്ലാത്തതിനെത്തുടര്‍ന്നണ് കപ്പന്‍ ശനിയാഴ്ച്ച ഇന്ത്യന്‍ സുരക്ഷ ഏജന്‍സി പിടിച്ചെടുത്തത്.
തുടരന്വേഷണത്തിനായി കപ്പല്‍ തമിഴ്‌നാട് പോലീസ് സ്.ഐ.ഡി യായ ക്യൂ ബ്രാഞ്ചിന് കൈമാറിയേക്കും. 31 സെമീ ഓട്ടോമാറ്റിക് തോക്കുകളും 5000 റൗണ്‍ വെടിക്കോപ്പുകളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
കപ്പലിലെ ജീവനക്കാരെയും ഗാര്‍ഡുകളെയും വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. 8 ഉക്രേനിയക്കാരും 2 ഇന്ത്യക്കാരും 25 സുരക്ഷാ ഭടന്മാരും ബ്രിട്ടീഷ് ഇാസ്റ്റാണിയക്കാര്‍ എന്നീ വിദേശീയരുമടക്കമുള്ളവരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.
കപ്പല്‍ ഒന്നര മാസം മുമ്പ് കേരളതീരത്ത് എത്തിയിരുന്നുവെന്ന് നാവിക സേനാവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
തൂത്തുക്കുടി കളക്ടര്‍ രവികുമാര്‍ തിങ്കളാഴ്ച്ച വി.ഒ ചിദംബരനഗര്‍ തുറമുഖത്ത് വച്ച് കപ്പലില്‍ പരിശോധന നടത്തിയ ശേഷം കപ്പലിലെ ജീവനക്കാരുമായി സംസാരിച്ചിരുന്നു.
റിപ്പോര്‍ട്ടിന്റെ സൂചനകള്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സികളില്‍ നിന്ന് തനിക്ക് ലഭ്യമായിട്ടുണ്ടെന്നും ഒന്നിലധികം ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധനക്കാരെയും മറ്റും ഇന്ധനം വാങ്ങുന്നതിനും മറ്റുമായി കപ്പല്‍ ജീവനക്കാര്‍ ഉപയോഗിച്ചിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
പിടിച്ചെടുക്കപ്പെട്ട കപ്പല്‍ ശനിയാഴ്ച്ച 1.20 മുതല്‍ നങ്കൂരമിട്ടിരിക്കുകയാണെന്നും വി.ഒ.സി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ എസ്.നടരാജന്‍ പറഞ്ഞു.
തീരദേശ സേന തടഞ്ഞ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എം വി സീമാന്‍ ഗാര്‍ഡ് എന്ന കപ്പല്‍.
സിറാ ലിയോണില്‍ രജിസ്റ്റര്‍ ചെയ്തതാണ് കപ്പല്‍. ഇന്ത്യന്‍ ജലാതിര്‍ത്തി ലംഘിച്ചതിന് കപ്പലിലുള്ളവര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനായില്ലെന്ന് പ്രതിരോധ ഏജന്‍സികള്‍ അറിയിച്ചു.