|

കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച് പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.ജി.എസ് ഗ്രൂപ്പിന്റെ കോഴിക്കോട്ടേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി തുടക്കം കുറിച്ച പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം കോഴിക്കോട് എം.പി, എം.കെ. രാഘവന്‍ നിര്‍വഹിച്ചു. വടകര എം.പി ഷാഫി പറമ്പില്‍ മുഖ്യാതിഥിയായിരുന്നു.

സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൂടെയും പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന യു.ജി.എസ് ഗ്രൂപ്പിന്റെ സേവനം ഇനി കോഴിക്കോട് ജില്ലയിലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

സാധാരണക്കാരന്റെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ വളരെ കുറഞ്ഞ സമയംകൊണ്ട് സാധ്യമാക്കി മുന്‍ഗണന നല്‍കുന്നതിനാണ് യു.ജി.എസ് ഗ്രൂപ്പിന്റെ പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശാഖ കോഴിക്കോട് നോര്‍ത്തിലെ YMCA ക്രോസ് റോഡിലൂടെ ഈപീസ് ആര്‍ക്കേഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

യു.ജി.എസ് ബ്രാഞ്ച് മാനേജര്‍ അഫ്‌സല്‍ എന്‍.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ യു.ജി.എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷത വഹിച്ചു. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ക്യാഷ് കൗണ്ടര്‍ ഉദ്ഘാടനവും കോഴിക്കോട് സൗത്ത് എം.എല്‍.എ അഹമ്മദ് ദേവര്‍കോവില്‍ സ്‌ട്രോങ്ങ് റൂം ഉദ്ഘാടനവും, കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ ശശി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ റംലത്ത്. കെ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മജീദ് ടി. വി, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി, അസിസ് സു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ തളിയില്‍, കെ.വി.വി.ഇ.എസ് പ്രസിഡന്റ് സുബൈര്‍ പി.ടി. ഗിരീഷ് ഗുപ്ത, ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

യു.ജി.എസ് പി.ആര്‍.ഒ ശ്യാംകുമാര്‍.കെ ചടങ്ങിന് നന്ദി പറഞ്ഞു. യു.ജി.എസ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുഹൈല്‍ കെ.കെ, സെയില്‍സ് മാനേജര്‍ ശാസ്ത്പ്രസാദ്. ടി, മാര്‍ക്കറ്റിങ് ഹെഡ് ഷെമീര്‍ അലി, ഓപ്പറേഷന്‍ മാനേജര്‍ രാജീവ്, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാധാരണക്കാരന്റെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ചു യു.ജി.എസ് നല്‍കിക്കൊണ്ടിരിക്കുന്ന വിവിധ ഗോള്‍ഡ് ലോണ്‍ സ്‌ക്കീമുകള്‍ക്ക് പുറമേ ലളിതമായ വ്യവസ്ഥകളിലൂടെ കുറഞ്ഞസമയത്തിനുള്ളില്‍ ലഭ്യമാകുന്ന ദിവസ, ആഴ്ച തവണയില്‍ അടയ്ക്കാവുന്ന ബിസിനസ് ലോണുകള്‍, യൂസ്ഡ് വെഹിക്കിള്‍ ലോണുകള്‍, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, തുടങ്ങി ക്ഷീരവികസന മേഖലക്കും, നെല്‍കൃഷി, പച്ചക്കറി കൃഷി തുടങ്ങി കാര്‍ഷിക മേഖലക്കും സഹായകരമാകുന്ന കാര്‍ഷിക വായ്പകള്‍ കൂടാതെ ദിവസ, ആഴ്ച, മാസ തവണളായി അടക്കാവുന്ന നിക്ഷേപപദ്ധതികള്‍, സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം തുടങ്ങി നിരവധി ലോണ്‍ നിക്ഷേപ പദ്ധതികളും പിരമിഡ് അഗ്രോ മള്‍ട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി നല്‍കുന്ന സേവനങ്ങള്‍ ആണ്. ബന്ധപ്പെടാനുള്ള നമ്പര്‍: 0495 2365001, മൊബൈല്‍: 9072185001

Content Highlight: Pyramid Agro Multi-State Cooperative Society starts operations in Kozhikode district

Video Stories