| Monday, 26th March 2018, 9:40 am

ഇനി 'പ്യോംങ്യാംഗ് സ്‌റ്റൈല്‍'; ഗഗ്നം സ്‌റ്റൈലിലൂടെ പ്രശസ്തനായ ദക്ഷിണ കൊറിയന്‍ താരം സൈ പാട്ടുമായി ഉത്തര കൊറിയയിലേക്കെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയോള്‍: “ഗഗ്നം സ്റ്റൈല്‍” എന്ന ഒറ്റ ഗാനത്തിലൂടെ ലോകപ്രശസ്തനായ ദക്ഷിണ കൊറിയന്‍ ഗായകനും റാപ്പറുമായ പാര്‍ക്ക് ജെയ്-സാങ് (സൈ) സംഗീതപരിപാടിയുമായി ഉത്തര കൊറിയയിലേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒന്‍പതോളം ദക്ഷിണ കൊറിയന്‍ പോപ്പ് താരങ്ങളുടെ സംഘമാണ് ചരിത്രപരമായ ദൗത്യവുമായി ഉത്തരകൊറിയയിലേക്ക് തിരിക്കുക എന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത ആഴ്ചയാണ് സംഘം പ്യോംങ്യാംഗിലേക്ക് തിരിക്കുക. രണ്ടു സംഗീതപരിപാടികളാണ് സംഘം അവതരിപ്പിക്കുക. ഒരു ദശകത്തിലേറെ കാലത്തിനു ശേഷമാണ് ഇത്തരമൊരു സംഘം ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്.


Don”t Miss: കൂട്ടബലാത്സംഗ കേസില്‍ പിടിയിലായവരെ പൊതുജനമധ്യത്തിലൂടെ നടത്തിച്ച് പൊലീസ്; കുറ്റാരോപിതര്‍ക്ക് സ്ത്രീകളുടെ മര്‍ദ്ദനം (വീഡിയോ)


ഇരു കൊറിയകള്‍ക്കിടയിലേയും മഞ്ഞുരുക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സൈയുടെ നേതൃത്വത്തിലുള്ള ഗായകസംഘത്തെ സിയോള്‍ ഉത്തര കൊറിയയിലേക്ക് അയയ്ക്കുന്നത്. ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഇരു കൊറികളുടേയും ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ “സംഗീത നയതന്ത്രം”.

2012-ല്‍ യൂട്യൂബിലൂടെ ആഗോളവ്യാപകമായി വൈറലായ ഗഗ്നം സ്‌റ്റൈല്‍ എന്ന ഗാനത്തിലൂടെയാണ് സൈ പ്രശസ്തനാകുന്നത്. സിയോളിലെ ഗഗ്നം ജില്ലയിലെ സമ്പന്നരുടെ ജീവിതരീതികളെ പരിഹസിക്കുന്ന ഗാനമായിരുന്നു ഇത്. ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നമായ ജില്ലയാണ് ഗഗ്നം. 300 കോടിയിലേറെ തവണയാണ് ഈ ഗാനം യൂട്യൂബില്‍ പ്ലേ ചെയ്യപ്പെട്ടത്.


Also Read: ന്യൂയോര്‍ക്ക് ഓട്ടോ ഷോ 2018: ടൊയോട്ട കൊറോളയുടെ ഹാച്ച്ബാക്ക് അവതരിപ്പിക്കും; കാര്‍ അടുത്ത വര്‍ഷം വിപണിയില്‍


സൈ ഉള്‍പ്പെടെയുള്ള സംഘത്തെ അയക്കുന്ന വിവരം ഉത്തര കൊറിയയെ ഔദ്യോഗികമായി അറിയിച്ചുവെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സൈ വരുന്നതിനോട് അനുകൂല നിലപാടല്ല ഉത്തര കൊറിയയ്ക്ക്. സൈയുടെ പ്രകോപനപരമായ അവതരണരീതിയാണ് ഇതിനു കാരണം.

മുന്‍പ് ദക്ഷിണ കൊറിയയിലെ പരിപാടിയ്ക്കിടെ സ്റ്റേജില്‍ വെച്ച് സൈ തന്റെ ഷര്‍ട്ട് ഊരിയത് വാര്‍ത്തയായിരുന്നു.

സൈയുടെ “ഗഗ്നം സ്റ്റൈല്‍” ഒരിക്കല്‍ കൂടി കാണാം:

We use cookies to give you the best possible experience. Learn more