മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി പി.വി.ആർ
Film News
മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി പി.വി.ആർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th April 2024, 7:06 pm

മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പി.വി.ആറിന്റെ നിലപാട് പിൻവലിച്ചു. സംവിധായകരുടെയും നിർമാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോ​ഗത്തിലാണ് തിരുമാനം. കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം പി.വി.ആര്‍ ഐനോക്‌സ് മലയാളസിനിമകളെ ബഹിഷ്‌കരിച്ചിരിക്കുകയാണെന്ന തർക്കത്തിനാണ് പരിഹാരം കണ്ടത്.

പി.വി.ആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പി.വി.ആർ അധികൃതർ പിന്മാറിയത്.

സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ രാജ്യത്തുള്ള പി.വി.ആറിന്റെ ഒരു സ്‌ക്രീനിലും മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫെഫ്ക തീരുമാനമെടുത്തിരുന്നു. നഷ്ടം നികത്തിയില്ലെങ്കില്‍ തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും സംഘടന പറഞ്ഞിരുന്നു.

പി.വി.ആറിന്റെ നിലപാട് കേരളത്തിന് പുറത്ത് മലയാളസിനിമയുടെ കളക്ഷനെ ഇത് സാരമായി ബാധിക്കുകമായിരുന്നു. പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് തീരുമാനിച്ചതിന് പിന്നാലെ, മുമ്പ് റിലീസായ സിനിമകളും പി.വി.ആര്‍ പിന്‍വലിച്ചിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം എന്നീ സിനിമകളാണ് പിന്‍വലിച്ചത്. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള മുഴുവന്‍ ഫീസും മുന്‍കൂട്ടി വാങ്ങിയ ശേഷമാണ് ഒരു നോട്ടീസ് പോലും നല്‍കാതെ പിന്‍വലിച്ചത്. ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലെസി ഇതിനെതിരെ ശക്തമായി അപലപിച്ചു. ഈ ബഹിഷ്‌കരണം കാരണം ദിവസവും ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ബ്ലെസി അഭിപ്രായപ്പെട്ടു. ഇത്തരം കാടന്‍ നിയമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

കോടികളുടെ നഷ്ടമാണ് ഇതുമൂലം മലയാളസിനിമകള്‍ക്ക് സംഭവിച്ചത്. കേരളത്തിനുപുറത്ത് വളരെ ചുരുക്കം സെന്ററുകളില്‍ മാത്രമേ പുതിയ മലയാളം സിനിമകളുടെ പ്രദര്‍ശനമുള്ളൂ. ഇത് പി.വി.ആറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്‌നമല്ലെന്ന് വിനീത് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലെസി ഇതിനെതിരെ ശക്തമായി അപലപിച്ചിരുന്നു. ഈ ബഹിഷ്‌കരണം കാരണം ദിവസവും ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ബ്ലെസി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കാടന്‍ നിയമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

Content Highlight: PVR’s position that it will not screen Malayalam movies has been withdrawn