മന്ത്രിയുടെ വാദത്തിന് രണ്ട് ദിവസം മുമ്പേ മറുപടി നല്‍കി പി.വി.ആര്‍ പിക്‌ചേഴ്‌സ്; 'സാമ്പത്തിക മാന്ദ്യത്തിലൂടെ സിനിമമേഖലയ്ക്ക് നേട്ടമുണ്ടായി'
national news
മന്ത്രിയുടെ വാദത്തിന് രണ്ട് ദിവസം മുമ്പേ മറുപടി നല്‍കി പി.വി.ആര്‍ പിക്‌ചേഴ്‌സ്; 'സാമ്പത്തിക മാന്ദ്യത്തിലൂടെ സിനിമമേഖലയ്ക്ക് നേട്ടമുണ്ടായി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2019, 7:23 pm

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നും മൂന്നു സിനിമകള്‍ ഒറ്റ ദിവസം നേടിയത് 120 കോടി രൂപയാണെന്നും ഇന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. അവധി ദിവസമായ ഒക്ടോബര്‍ രണ്ടിന് മാത്രം മൂന്നു സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും സാമ്പത്തികമാന്ദ്യം ഉള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

എന്നാല്‍ കേന്ദ്രമന്ത്രി ഈ തരത്തില്‍ പ്രതികരിച്ചേക്കും എന്ന് അറിഞ്ഞ് പ്രതികരിക്കുന്നത് പോലെയാണ് രണ്ട് ദിവസം മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടി-സ്‌ക്രീന്‍ തിയേറ്ററുകളുടെ ഉടമസ്ഥരായ പി.വി.ആര്‍ പിക്‌ചേഴ്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമല്‍ ജിയാന്‍ചന്ദാനി പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജൂലൈ-സെപ്റ്റംബര്‍ സമയമിറങ്ങിയ സിനിമകള്‍ കുറഞ്ഞ ബജറ്റിലുള്ളവയാണെങ്കിലും താരസാന്നിധ്യമില്ലെങ്കിലും സ്വന്തമാക്കിയ നേട്ടം ആളുകളെ അത്ഭുതപ്പെടുത്തുമെന്ന് പി.വി.ആര്‍ പിക്ചേഴ്സ് എക്സിക്യൂട്ടീവ് ഓഫീസര്‍ കമല്‍ ജിയാന്‍ചന്ദാനി പറഞ്ഞു.

ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പ്രതികൂല സാഹചര്യത്തെ നേരിടാന്‍ ജനങ്ങള്‍ ഒളിച്ചോടുകയാണെന്നും അതിനുവേണ്ടി അവര്‍ കണ്ടെത്തുന്നത് സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് പി.വി.ആറിന്റെ ഓഹരിയിലും പ്രതിഫലിച്ചുവെന്നാണ് ബ്ലൂംബര്‍ഗിനു വേണ്ടി പഠനം നടത്തിയ 26 അനലിസ്റ്റുകളില്‍ 17 പേരും കണ്ടെത്തിയത്.

പരസ്യത്തെ സമ്പദ്വ്യവസ്ഥ ബാധിക്കുമെന്നാണ് പി.വി.ആറിന്റെ കണക്കുകൂട്ടല്‍. തങ്ങള്‍ക്കു സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയില്‍ സന്തോഷമില്ലെന്നും എന്നാല്‍ പരാതികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.