സ്വിറ്റ്‌സര്‍ലാന്‍ഡ്: ചരിത്രം സൃഷ്ടിച്ച് പി.വി സിന്ധു. ലോക ബാഡ്മിന്‍ണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു മാറി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന്റെ നോസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു ചരിത്രത്തിലേക്കു നടന്നുകയറിയത്. സ്‌കോര്‍: 21-7, 21-7.
സ്‌കോര്‍ സൂചിപ്പിക്കും പോലും ആധികാരികമായിരുന്നു സിന്ധുവിന്റെ പ്രകടനം. മുന്‍ ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ കടന്ന ഈ 24-കാരി, സെമിയില്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ചെന്‍ യു ഫിയെയും കീഴടക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിലവില്‍ ലോക അഞ്ചാം നമ്പറായ സിന്ധു, തന്നേക്കാള്‍ ഒരു റാങ്ക് മുന്നിലുള്ള താരത്തെയാണ് ഫൈനലില്‍ നിലംപരിശാക്കിയത്. മുന്‍ ലോക ചാമ്പ്യന്‍ റാച്ചനോക് ഇന്റാനനിനെ വീഴ്ത്തിയാണ് ഒകുഹാര ഫൈനലില്‍ കടന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് സിന്ധു. തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനലിലെത്തിയ സിന്ധു, കഴിഞ്ഞ രണ്ടുതവണയും കൈവിട്ട വിജയം ഇക്കുറി അനായാസമായി തിരിച്ചുപിടിക്കുകയായിരുന്നു.