2022ലെ സയിദ് മോദി ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കിരീടം ചൂടി പി.വി. സിന്ധു. ഇന്ത്യന്‍ താരമായ മാളവിക ബന്‍സോഡിനെ തോല്‍പിച്ചാണ് സിന്ധു കിരീടം നേടിയത്.
ബാബു ബന്‍സാരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സിന്ധുവിന്റെ ആധികാരിക വിജയം.
സ്‌കോര്‍ 21-13,21-16
സിന്ധുവിന്റെ രണ്ടാമത്തെ സയിദ് മോദി ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കിരീടമാണിത്.
നീണ്ട 29 മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സിന്ധുവിന് മെഡല്‍ ലഭിക്കുന്നത്. 2019 ആഗസ്തിലെ ലോക ചാമ്പ്യന്‍ഷിപ്പാണ് സിന്ധുവിന്റെ അവസാന കിരീടം.
കഴിഞ്ഞ ആഴ്ച ലോക റാങ്കിങ്ങില്‍ മുപ്പത്തിമൂന്നാമത് നില്‍ക്കുന്ന സുപനിദയോട് സിന്ധുവിനെ തോല്‍വിയേറ്റുവാങ്ങിയിരുന്നു.
1991ലാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ ചാമ്പ്യനായ സയിദ് മോദിയുടെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഇഷാന്‍ ഭട്ട്‌നഗര്‍, തനിഷ ക്രാസ്‌ട്ടോ എന്നിവര്‍ക്കായിരുന്നു ഡബിള്‍സ് കാറ്റഗറിയില്‍ മെഡല്‍ ലഭിച്ചത്.
സയിദ് മോദി ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കിരീടത്തിന്റെ മെന്‍സ് ഫൈനല്‍ ഇതിനു മുന്‍പ് ഉപേക്ഷിച്ചിരുന്നു. അര്‍നൗണ്ട് മര്‍ക്കിളും ലുക്കസ് ക്ലയര്‍ബോട്ടും തമ്മിലുള്ള മത്സരം മത്സരാര്‍ത്ഥിയിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഉപേക്ഷിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: PV Sindhu wins Syed Modi International Badminton Tournament