ലോക ബാഡ്മിന്റണ്‍; സൈന, സിന്ധു, സായ് പ്രണീത് ക്വാര്‍ട്ടറില്‍
World Badminton Championship
ലോക ബാഡ്മിന്റണ്‍; സൈന, സിന്ധു, സായ് പ്രണീത് ക്വാര്‍ട്ടറില്‍
അലി ഹൈദര്‍
Thursday, 2nd August 2018, 11:50 pm

നാന്‍ജിങ്: ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സൈനനെഹ്‌വാളിനു പിന്നാലെ പി.വി. സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍. നാലാം സീഡ്  തായ്‌ലാന്‍ഡിന്‍റെ ഇന്റനോണ്‍ റാച്ചനോക്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍ 21-16, 21-19. തുടര്‍ച്ചയായ എട്ട് ലോക ചാംപ്യന്‍ഷിപ്പുകളില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ വനിതാ താരമാണ് സൈന.

ദക്ഷിണകൊറിയയുടെ സങ് ജി ഹ്യൂനെയാണ് സിന്ധുതോല്‍പ്പിച്ചത്. സ്‌കോര്‍ 21-10, 21-18. ഡാനിഷ് താരം ഹാന്‍സ് ക്രിസ്റ്റ്യനെ അനായാസമായാണ് സായ് പ്രണീത് മറികടന്നത്.


Read Also : ഒറ്റയാനായി കോഹ്‌ലി നയിച്ചു; 274 ന് ഇന്ത്യ പുറത്ത്; ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡ്


ഡെന്‍മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ വിട്ടിങ്ങൂസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സായ് പ്രണീതിന്റെ മുന്നേറ്റം. സ്‌കോര്‍: 2113, 2111. ക്വാര്‍ട്ടറില്‍ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് എതിരാളി.

അതേസമയം പുരുഷ സിംഗിള്‍സിലെ പ്രതീക്ഷയായിരുന്ന കെ ശ്രീകാന്ത് മലേഷ്യന്‍ താരത്തോട് തോറ്റ് പുറത്തായി. ലോക ആറാം നമ്പറായ ശ്രീകാന്തിനെ 39ാം റാങ്കിലുള്ള മലേഷ്യയുടെ ഡാരന്‍ ലിയുവാണ് നേരിട്ടുള്ള ഗെയിമുകളില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 18-21, 18-21. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സാത്വിക് സായ്രാജ് സഖ്യവും ക്വാര്‍ട്ടറിലെത്തി.

പുരുഷ വിഭാഗത്തില്‍ എച്ച്.എസ്. പ്രണോയ്, സമീര്‍ വര്‍മ തുടങ്ങിയവര്‍ നേരത്തേതന്നെ തോറ്റു പുറത്തായിരുന്നു. അതിനിടെ, അഞ്ചു തവണ ചാംപ്യനായ ആതിഥേയതാരം ലിന്‍ ഡാന്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ചൈനയുടെ തന്നെ ഷി യുഖിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലിന്‍ ഡാനെ തകര്‍ത്തത്. സ്‌കോര്‍: 1521, 921

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍