രാജ്യമാകെ അറിയപ്പെടുന്ന മലയാള സിനിമയിലെ യുവതാരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഒന്നിലധികം സിനിമതള്‍ ചെയ്ത് ഹിറ്റടിച്ച താരത്തിന് ഇപ്പോള്‍ രാജ്യമെങ്ങും ആരാധകരുണ്ട്. എന്നാല്‍ ദുല്‍ഖറിന്റെ ആരാധികയായ പ്രമുഖയെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ബാഡ്മിന്റണ്‍ ഇതിഹാസം പി.വി. സിന്ധുവാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എക്കാലത്തേയും ഇഷ്ടപ്പെട്ട നടന്‍ എന്നാണ് ചിത്രത്തിന് സിന്ധു കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. ചിത്രത്തിന്റെ കമന്റില്‍ മലയാളികള്‍ക്ക് പുറമേ മറ്റ് ഭാഷകളിലെ ആരാധകരും കമന്റുമായി എത്തുന്നുണ്ട്.
നേരത്തെ തന്നെ വിവിധ ഭാഷകളില്‍ സ്റ്റാറായ ദുല്‍ഖറിന് സീതാ രാമത്തിന്റെ വമ്പന്‍ വിജയത്തോടെ രാജ്യത്താകെ വന്‍തോതില്‍ ഫാന്‍ബേസുയര്‍ന്നിരുന്നു. പിന്നാലെ വന്ന ബോളിവുഡ് ചിത്രം ചുപ് ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റും നിരൂപക പ്രശംസ ഏറ്റുവാങ്ങി.
കിങ് ഓഫ് കൊത്തയാണ് അണിയറയില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത ഒരു ഗ്യാങ്സറ്റര്‍ ചിത്രമാണ്. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്.
View this post on Instagram
ഛായാഗ്രഹണം നിമീഷ് രവി, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ്. ബി. കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കിങ് ഓഫ് കൊത്തയില്‍ സംഗീതം ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.
Content Highlight: pv sindhu shares picture with dulquer salmaan