Badminton
'ഞാന്‍ വിരമിക്കുകയാണ്'; ആരാധകരെ 'ഞെട്ടിച്ച്' പി.വി സിന്ധു
സ്പോര്‍ട്സ് ഡെസ്‌ക്
2020 Nov 02, 12:00 pm
Monday, 2nd November 2020, 5:30 pm

ഹൈദരാബാദ്: ആരാധകരെ ഞെട്ടിച്ച് ‘വിരമിക്കല്‍’ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഒളിപിംക്‌സ് മെഡല്‍ ജേതാവ് പി.വി സിന്ധു. എന്നാല്‍ ബാഡ്മിന്റണ്‍ കരിയറില്‍ നിന്നല്ല, മറിച്ച് കൊവിഡ് ഉണ്ടാക്കിയ തെറ്റായ ചിന്തകളില്‍ നിന്നാണ് താന്‍ വിരമിക്കുന്നതെന്ന് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ സിന്ധു വിശദീകരിക്കുന്നു.

”ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്ന് എനിക്ക് പിന്മാറേണ്ടി വന്നു. അതിന് പിന്നാലെ ഞാന്‍ വിരമിക്കുകയാണ്.” എന്ന തലക്കെട്ടിലാണ് സിന്ധുവിന്റെ കുറിപ്പ്.


ആദ്യം തെറ്റിദ്ധാരണയുണ്ടാക്കുന്നതും എന്നാല്‍ കുറിപ്പ് മുഴുവന്‍ വായിച്ചാല്‍ താന്‍ ഉദ്ദേശിച്ചത് മനസിലാകുമെന്നും സിന്ധു പറയുന്നു. കൊവിഡ് മഹാമാരി തന്റെ കണ്ണ് തുറപ്പിച്ചെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ഓപ്പണിന് കഠിനപരിശീലനത്തിലാണെന്നും താരം പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PV Sindhu Retire Covid-19