ടോകിയോ: ഒളിംപിക് ബാഡ്മന്റണില്‍ പി.വി. സിന്ധുവിന് ആദ്യ മത്സരത്തില്‍ അനായാസ വിജയം. ആദ്യ റൗണ്ടില്‍ ഇസ്രാഈലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സിന്ധു തുടക്കം ഗംഭീരമാക്കിയത്.
13 മിനിട്ടിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-7, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞ റിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.
ആദ്യ റൗണ്ടില്‍ യുക്രെയിന് സഖ്യത്തോട് പരാജയപ്പെട്ട് ടെന്നീസ് ഡെബിള്‍സില്‍ സാനിയ മിര്‍സ- അങ്കിത സഖ്യം പുറത്തായി. അദ്യ സെറ്റ് നേടിയതിന് ശേഷമായിരുന്നു സഖ്യം പരാജയപ്പെട്ടത്. സ്കോര്‍. 6-0, 6-7, 8-10.
അതേസമയം, ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരവും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി ഒളിംപിക്സില്‍ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സ്പെയിനിന്റെ സാറ സോറിബസ് ടോര്‍മോയാണ് ബാര്‍ട്ടിയെ അട്ടിമറിച്ചത്. നരിട്ടുള്ള സെറ്റുകള്‍ക്കാണ് സാറയുടെ വിജയം.