ഗ്ലാസ്‌ഗോ: ലോകബാഡമിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ ചൈനയുടെ അഞ്ചാം സീഡ് യു.സുന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്.
സിന്ധു സെമിയിലെത്തിയതോടെ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ എത്തിയാല്‍ വെങ്കല മെഡല്‍ ഉറപ്പാണ്. സ്‌കോര്‍ 21-14, 21-9.
ലോക മൂന്നാം നമ്പര്‍ താരമായ സിന്ധു ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ മെഡലാണ് സിന്ധു ഇതോടെ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.
Also Read: ‘തന്റെ പിന്‍ഗാമി ഇവരൊക്കെയാണ്..’;പിന്‍ഗാമികളെക്കുറിച്ച് മനസ് തുറന്ന് റൊണാള്‍ഡോ
മത്സരത്തിലുടനീളം സുന്നിന് മേല്‍ വ്യക്തമായ ആധിപത്യം നേടിയ സിന്ധു രണ്ടാം സെറ്റില്‍ ചൈനീസ് താരത്തിന് തിരിച്ചുവരാന്‍ ഒരവസരം പോലും നല്‍കിയില്ല. വെറും 39 മിനിറ്റുകൊണ്ടാണ് ക്വാര്‍ട്ടര്‍ പോരാട്ടം അവസാനിച്ചത്.
2103,14 വര്‍ഷങ്ങളില്‍ സിന്ധു വെങ്കലം നേടിയിരുന്നു. സെമിയില്‍ ജൂനിയര്‍ ലോകചാമ്പ്യന്‍ ചെന്‍ യുഫിയാണ് സിന്ധുവിന്റെ എതിരാളി.