| Sunday, 5th August 2018, 2:49 pm

തനിയാവര്‍ത്തനം; ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

നാന്‍ജിംഗ്: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. സ്‌പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 21-19,21-10

ആദ്യസെറ്റില്‍ പൊരുതിയ സിന്ധുവിനെ രണ്ടാം സെറ്റില്‍ തീര്‍ത്തും നിഷ്പ്രഭയാക്കിയായിരുന്നു മരിന്‍ രണ്ടാം സെറ്റും കിരീടവും സ്വന്തമാക്കിയത്.

ഇതോടെ 2016 റിയോ ഒളിംപിക്‌സിന് സമാനമായി സിന്ധുവിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒളിംപിക് ഫൈനലിലും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മരിനായിരുന്നു ജയം.

ALSO READ: അത്യുന്നതങ്ങളില്‍ കോഹ്‌ലി; ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്, സ്മിത്തിന്റെ അപ്രമാദിത്വത്തിന് അന്ത്യം

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍ സിന്ധു തോല്‍ക്കുന്നത്. ലോക രണ്ടാം നമ്പരും ജപ്പാന്‍ താരവുമായ അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു സിന്ധുവിന്റെ ഇത്തവണത്തെ ഫൈനല്‍ പ്രവേശം.

മുന്‍ വര്‍ഷങ്ങളില്‍ രണ്ടു വെങ്കലവും ഒരു വെള്ളിയും സിന്ധു സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനെ വീഴ്ത്തി സെമിയിലെത്തിയ മാരിന്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.

We use cookies to give you the best possible experience. Learn more