തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ ജോണ്‍ ഡി.സി.സി പ്രസിഡന്റിനെ വിളിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇക്കാര്യം ഭര്‍ത്താവാണ് തന്നോട് പറഞ്ഞതെന്നും മറിയാമ്മ വ്യക്തമാക്കി.
പൗലോസും ഡി.സി.സി സില്‍വി തോമസും ചേര്‍ന്ന് തന്നെ തീര്‍ത്ത് കളയുമെന്ന ഭയം ജോണിനുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജോണ്‍ തോല്‍ക്കുമെന്ന് പൗലോസും സില്‍വി തോമസും അടക്കമുള്ളവര്‍ യോഗം ചേര്‍ന്നു വിലയിരുത്തിയിരുന്നു. തോല്‍വിയുടെ അടിസ്ഥാനത്തില്‍ ജോണിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതായും മറിയാമ്മ ഉപസമിതിയോടും പിന്നീട് മാധ്യമങ്ങളോടും പറഞ്ഞു.
തനിക്ക് എതിരായി വിമത സ്ഥാനാര്‍ത്ഥിയെ ആരൊക്കെയോ ചേര്‍ന്ന് നിര്‍ത്തിയിട്ടുണ്ടെന്ന് ജോണ്‍ പൗലോസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടാണ് പൗലോസിന്റെ നേതൃത്വത്തിലാണ് വിമതനെ നിര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായത്. ഈ വിഷമം ജോണിനെ അലട്ടിയിരുന്നതായും ജോണിന്റെ ഭാര്യ ആരോപിച്ചു.
അതിനിടെ കെ.പി.സി.സി കമ്മീഷന്റെ തെളിവെടുപ്പിനിടെ സംഘര്‍ഷവും ഉണ്ടായി. ജോണിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട നേതാക്കളുടെ മൊഴിയെടുക്കുന്നതില്‍ പ്രതിഷേധിച്ച ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഈ നേതാക്കള്‍ക്കുനേരെ കരിഓയില്‍ ഒഴിച്ചതാണ് സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചത്. ഇതേത്തുടര്‍ന്ന് കമ്മീഷണ് കെ.എല്‍ പൗലോസിനെ കാണാനായില്ല.
ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട ലേഖാ സജീവന്‍, സില്‍വി തോമസ്, വി.കെ ജോസ് എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ജോസിന്റെ മൊഴിയെടുത്തതോടെ പ്രതിഷേധവുമായി പി.വി ജോണിനെ അനുകൂലിക്കുന്നവര്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് നേതാക്കളെ മാറ്റിയശേഷമാണ് തെളിവെടുപ്പ് തുടര്‍ന്നത്.
കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 29ന് സമര്‍പ്പിക്കുമെന്ന് പി.എം സുരേഷ് ബാബു അറിയിച്ചു.