മലപ്പുറം: നിലമ്പൂരില്‍ വിജയിച്ച് പി.വി അന്‍വര്‍. 2794 വോട്ടിനാണ് പി.വി അന്‍വറിന്റെ വിജയം. വോട്ടെണ്ണി തുടങ്ങിയ ആദ്യഘട്ടത്തില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥി വി.വി പ്രകാശ് ആണ് മുന്നില്‍ നിന്നിരുന്നത്. പിന്നീട് ട്രെന്‍ഡുകള്‍ മാറിമറിയുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വി.വി പ്രകാശ് കഴിഞ്ഞ ദിവസം അന്തരിച്ചത്. അഡ്വ. ടി.കെ അശോക് കുമാറായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ വിജയത്തേക്കാള്‍ താന്‍ ആഗ്രഹിച്ചത് എം.ബി രാജേഷിന്റെ വിജയമാണെന്നും പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിന് ആശംസകള്‍ എന്നും പി.വി അന്‍വര്‍ പറഞ്ഞു.
പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘എന്റെ വിജയത്തെക്കാള്‍ ആഗ്രഹിച്ച വിജയം, പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിന് ആശംസകള്‍ എന്നായിരുന്നു പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തൃത്താലയില്‍ 2571 വോട്ടിനാണ് എം.ബി. രാജേഷ് യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തിയത്. നിലമ്പൂരില്‍ പി.വി. അന്‍വര്‍ 3098 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.
നിലവില്‍ 96 സീറ്റില്‍ ഇടതുമുന്നണി ലീഡ് ചെയ്യുകയാണ്. 44 സീറ്റിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിക്ക് ഒരു സീറ്റുപോലുമില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PV Anwar Nilamur