നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ വധശ്രമ ഗൂഢാലോചനക്ക് പൊലീസ് കേസെടുത്തു. പൂക്കോട്ടുംപാടം പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കെ.പി.സി.സി സാംസ്‌കാരിക സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ പായിമ്പാടം, സെക്രട്ടറി മൂര്‍ഖന്‍ ശറഫുദ്ദീന്‍, കണ്ണൂരില്‍ നിന്നെത്തിയ ആര്‍,.എസ്.എസുകാരായ വിപിന്‍, ലിനീഷ്, ജിഷ്ണു, അഭിലാഷ്, പാട്ടക്കരിമ്പ് റീഗല്‍ എസ്റ്റേറ്റ് ഉടമ മുരുകേശ് നരേന്ദ്രന്‍, ജയ മുരുകേശ്, എം പി വിനോദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ഇതില്‍ വിപിന്‍ കണ്ണൂരിലെ ധനരാജ് വധക്കേസിലെ പ്രതിയാണ്. അന്‍വറിന്റെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരനായ നിലമ്പൂര്‍ എം.എല്‍.എ യെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടു കൂടി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വിപിന്‍, ജിഷ്ണു, അഭിലാഷ്, എന്നിവരെ കണ്ണൂര്‍ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്‍വറിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കസ്റ്റഡിയിലെടുത്തവരെ മലപ്പുറത്തേക്ക് കൊണ്ടുപോകും.
സംഘത്തിലെ നാലാമനായ മഴൂര്‍ സ്വദേശി ലിനീഷ് നാട്ടിലില്ലെന്നാണ് സൂചന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ