| Saturday, 19th August 2017, 12:30 pm

പി.വി അന്‍വര്‍ നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചുമാറ്റാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കക്കാടംപൊയിലില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് പി.വി അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചുമാറ്റാന്‍ കളക്ടറുടെ നിര്‍ദേശം.

ഇറിഗേഷന്‍ വകുപ്പിനാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ പൊതുമരാമത്ത് വകുപ്പിന് ചെക് ഡാം പൊളിച്ചുമാറ്റാന്‍ കളക്ടര്‍ ഭാസ്‌കരന്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ചെക് ഡാം പൊളിച്ചുമാറ്റാന്‍ ആവശ്യമായ സാങ്കേതിക സംവിധാനമില്ലെന്ന കാരണം പറഞ്ഞ് പൊതുമരാമത്ത് ഫയല്‍ വൈകിപ്പിക്കുകയായിരുന്നു.


Dont Miss ഗോരഖ്പൂരിനെ പിക്‌നിക് സ്‌പോട്ടാക്കാന്‍ അനുവദിക്കില്ല; രാഹുല്‍ഗാന്ധിയെ തടയുമെന്ന് യോഗി ആദിത്യനാഥ്


ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സാങ്കേതിക സംവിധാനങ്ങളില്ലെന്ന മറുപടി പൊതുമരാമത്ത് വകുപ്പ് കളക്ടര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന് ഉത്തരവ് കൈമാറുകയായിരുന്നു.

പി.വി അന്‍വര്‍ അനധികൃതമായി നിര്‍മിച്ച അമ്യൂസ്മെന്റ് പാര്‍ക്ക് വിവാദമായതിനിടെയാണ് കളക്ടറുടെ ഉത്തരവ് പുറത്ത് വരുന്നത്.അതേസമയം, പി.വി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കായ പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ് നാച്ചുറല്‍ പാര്‍ക്കിന് പിന്തുണയുമായി സിപിഎം രംഗത്ത് വരികയുണ്ടായി.

കക്കാടംപൊയിലില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം അനിവാര്യമാണെന്നും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പാര്‍ക്ക് സഹായിച്ചെന്നുമുള്ള വിലയിരുത്തലിലാണ് പ്രാദേശിക സിപിഎം നേതൃത്വം.ഇതുസംബന്ധിച്ചു കൂടരഞ്ഞി ലോക്കല്‍ കമ്മിറ്റി പാര്‍ട്ടിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

നേരത്തേ പി.വി അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയോടെയാണ് പി.വി അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു.

എന്നാല്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ പാര്‍ക്കിന്റെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയപമ ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയത്.

We use cookies to give you the best possible experience. Learn more