|

'ഒരു രൂപ പോലും ആരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടില്ല'; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് അന്‍വര്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അനധികൃതമായി പാര്‍ക്ക് നിര്‍മ്മിച്ചെന്നുള്ള ആരോപണങ്ങളെ തള്ളി പി.വി അന്‍വര്‍ എം.എല്‍.എ. തനിക്കെതിരെ ആരോപണം ഉന്നയിച്ച മുരുകേശ് രാജേന്ദ്രന്റെ അമ്മയോടും സഹോദരിയോടുമൊപ്പമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ഒരു രൂപ പോലും ആരുടെ കൈയില്‍നിന്നും വാങ്ങിയിട്ടില്ലെന്നും കിട്ടുന്ന പൈസ മറ്റുള്ളവര്‍ക്ക് നല്‍കാറാണുള്ളതെന്നും കണ്ണീരോടെ അന്‍വര്‍ പറഞ്ഞു.


Also Read: വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റി: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസ്


മുരുകേശന്റെ കുടുംബവുമായി ബന്ധപ്പെട്ട് ഭൂമി പ്രശനത്തില്‍ എം.എല്‍.എ എന്ന നിലയില്‍ ഇടപെട്ടിരുന്നെന്നും പ്രശനത്തില്‍ നിന്ന താന്‍ പിന്മാറാത്തതിനാലാണ് മുരുകേശന്‍ ആരോപണവുമായി രംഗത്തെത്തിയതെന്നും അന്‍വര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ആര്യാടനും മകനുമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയപ്രേരിതമായാണ് ആരോപണമുന്നയിക്കുന്നതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Video Stories