| Wednesday, 14th November 2018, 7:05 pm

സാമ്പത്തിക തട്ടിപ്പ് കേസ്; പി. വി. അൻവർ എം. എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പി.വി. അൻവർ എം.എൽ.എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ കേരള ഹൈകോടതി ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് കേസിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നു കണ്ടെത്തിയത് പ്രകാരമാണ് ഇത്തരത്തിലുള്ള ഒരു ഉത്തരവ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയുടെ തട്ടിപ്പ് പി.വി. അൻവർ നടത്തിയെന്നാണ് ആരോപണം. ഒരുമാസത്തിനകം ഇതുസംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നിർദ്ദേശം നൽകി. അന്വേഷണത്തിനു കോടതിയാവും മേൽനോട്ടം വഹിക്കുക.

Add Post സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും; തൃപ്തി ദേശായിയുടെ പ്രഖ്യാപനം ഹീറോയിസമായി കാണില്ല: പി.എസ്.ശ്രീധരന്‍പിള്ള

ശരിയായ അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ സമ്മർദ്ദം നിലനിൽക്കുന്നുണ്ടെന്നും, ഇതുമൂലം മഞ്ചേരി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പാണക്കാട് സ്വദേശി സലിം നടുത്തൊടി നൽകിയ ഹർജി കണക്കിലെടുത്തുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച മഞ്ചേരി സി.ഐ. അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി. മംഗലാപുരത്തുള്ള ക്വാറികളിലെ തന്റെ ക്രഷർ ബിസിനസ് സംരംഭത്തിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്ത് 50 ലക്ഷം രൂപ എം.എൽ.എ തട്ടിയെടുത്തതായാണ് കേസ്.

Add Post തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; രാജസ്ഥാനില്‍ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിസിനസിലെ ലാഭവിഹിതം വേണമെന്ന് ആവശ്യപ്പെട്ടു ഹർജിക്കാരൻ സലീം രംഗത്ത് വന്നതോടെയാണ് തന്നെ പി.വി. അൻവർ കബളിപ്പിച്ച കാര്യം ഇയാൾ മനസിലാക്കുന്നത്. പണം നൽകാൻ എം.എൽ.എ. വിസമ്മതിച്ചു. ഇതിനെ തുടർന്ന് സലീം നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു കമ്പനി തന്നെ നിലവിലില്ലെന്ന് മനസിലായി. അംങ്ങനെയാണ് മഞ്ചേരി പൊലീസിന് സലീം പരാതി നല്കുന്നത്. എന്നാൽ അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് കണ്ട സലീം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ചാണ് ഹൈക്കോടതി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more