|

പുഴു സ്ട്രീമിംഗ് തുടങ്ങി; സോണി ലിവില്‍ വീണ്ടും സര്‍പ്രൈസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ഡേറ്റിന് ഒരു ദിവസം മുമ്പേ പുഴു സ്ട്രീമിംഗ് തുടങ്ങി. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി -പാര്‍വതി ചിത്രം മെയ് 13 ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 12ാം തീയതി വൈകുന്നേരം തന്നെ സോണി ലിവില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ടും ഒരു ദിവസം മുമ്പേ റിലീസ് ചെയ്തിരുന്നു. മാര്‍ച്ച് 18 ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച ചിത്രം 17 ന് സ്ട്രീം ചെയ്യുകയായിരുന്നു. പുഴുവിന്റെ കാര്യത്തിലും ഇത് സോണി ലിവ് ആവര്‍ത്തിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആകാംക്ഷയുണര്‍ത്തുന്ന ബി.ജി.എമ്മും നിഗൂഢതയുണര്‍ത്തുന്ന മമ്മൂട്ടിയുടെ ക്യാരക്ടറുമാണ് ടീസറിലുള്ളത്. വിധേയനും പാലേരിമാണിക്യത്തിനും ശേഷം മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് പുഴു.

സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ് സഹനിര്‍മാണവും വിതരണവും. തേനി ഈശ്വറാണ് പുഴുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

May be an image of 5 people, beard, people standing and indoor

സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി എന്നിവരുമാണ്.

Content Highlight: puzhu movie started streaming a day before the release date on sony live 

Latest Stories