World News
ഒരാൾ ദ്രുതഗതിയിൽ വളരുന്ന എതിരാളി, മറ്റേയാൾ രാഷ്ട്രത്തിന് ഭീഷണി; യു.എസിനെതിരെയുള്ള റഷ്യ-ചൈന പങ്കാളിത്തം
ബെയ്ജിങ്: പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന് യു.എസിന്റെ ഏറ്റവും വലിയ എതിരാളികളായ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ സന്ദർശിക്കും.
ഒക്ടോബർ 17, 18 ദിവസങ്ങളിൽ ബെയ്ജിങ്ങിൽ നടക്കുന്ന ബെൽറ്റ് ആൻഡ് റോഡ് യോഗത്തിൽ പങ്കെടുന്നതിന് അദ്ദേഹം എത്തിച്ചേരും.
ഉക്രൈനിലെ കുട്ടികളെ നാടുകടത്തിയതിന് ഹാഗിലെ അന്താരാഷ്ട്ര കോടതി മാർച്ചിൽ വാറന്റ്പുറപ്ലെടുവിച്ചതിന് ശേഷം രാജ്യത്തിന് പുറത്തേക്കുള്ള പുടിന്റെ ആദ്യ യാത്രയാണ് ഇത്.
ഉക്രൈനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം, ഇറാനിൽ ആയത്തൊള്ള അലി ഖമിനിയുമായുള്ള ചർച്ചകൾക്കായി കഴിഞ്ഞ വർഷം പോയത് ഒഴിച്ചാൽ റഷ്യ വിട്ട് പുടിൻ അധികം പുറത്തുപോയിരുന്നില്ല.
2022ൽ ഉക്രൈനിലേക്ക് പതിനായിരക്കണക്കിന് സൈനികരെ അയച്ച് യൂറോപ്പിന്റെ മണ്ണിലെ ഭീകരമായ കരയുദ്ധം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പുടിൻ ബെയ്ജിങ് സന്ദർശിക്കുകയും ഒരു രാജ്യങ്ങളും പരിധിയില്ലാത്ത പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ചൈനയെ ഏറ്റവും വലിയ എതിരാളിയായും റഷ്യയെ ഏറ്റവും വലിയ രാഷ്ട്ര ഭീഷണിയായുമാണ് യു.എസ് കാണുന്നത്.
‘ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിതമായ എതിരാളിയും ലോകത്തെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള പ്രതികാരദാഹിയും യു.എസിനെ എതിർക്കുന്നതിനായി ഒരുമിച്ചിരിക്കുന്നു എന്ന അശുഭകരമായ കാര്യം യു.എസ് അംഗീകരിക്കേണ്ടിയിരിക്കുന്നു,’ ഹാർവേഡ് സർവകലാശാല അധ്യാപകനും ബിൽ ക്ലിന്റന് കീഴിൽ പ്രതിരോധ ഉദ്യോഗസ്ഥനുമായിരുന്ന ഗ്രഹാം അലിസൺ പറഞ്ഞു.
സിന്തറ്റിക് ബയോളജി മുതൽ സൈനിക ശക്തി വരെയുള്ള കാര്യങ്ങളിൽ യു.എസ് മേധാവിത്വത്തിനെ വെല്ലുവിളിക്കുന്ന ചൈന, പാശ്ചാത്യ ശക്തികളുടെ അധപതനം ആരംഭിച്ചുവെന്ന റഷ്യയുടെ സമാന വീഷണമാണ് പങ്കുവെക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, 18 ട്രില്യൺ ആസ്തിയുള്ള ചൈന 27 ട്രില്യൺ ആസ്തിയുള്ള യു.എസിനെ നേരിടുമ്പോൾ റഷ്യയുമായുള്ള ചങ്ങാത്തത്തിൽ ഒരു സന്തുലിതത കൊണ്ടുവരേണ്ടതുണ്ടെന്നും റോയിട്ടേഴ്സ് അഭിപ്രായപ്പെട്ടു.
2 ട്രില്യൺ ആസ്തിയുള്ള റഷ്യക്ക് ഉക്രൈനുമായുള്ള യുദ്ധത്തിന് ആയുധങ്ങൾ നൽകിയ ചൈനീസ് നടപടിയെ യു.എസ് താക്കീത് ചെയ്തിരുന്നു. യുദ്ധത്തിൽ യൂറോപ്പ്യൻ യൂണിയനും യു.എസും ഉക്രൈനെ പിന്തുണച്ചിരുന്നു.
അതേസമയം, ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിന്റെ ഒന്നര മാസമായുള്ള പൊതു ഇടങ്ങളിലെ തിരോധാനം ചർച്ചയാകുന്നുണ്ട്.
ചൈനക്ക് കൂടുതൽ പ്രകൃതി വാതകം വിൽക്കാനും മംഗോളിയ വഴി കടന്നുപോകുന്ന 50 മില്യൺ ക്യൂബിക് മീറ്റർ വാർഷിക ശേഷിയുള്ള പൈപ്പ്ലൈനുകൾ സ്ഥാപിക്കാനും കരാറുകൾ ഉറപ്പിക്കാനാണ് റഷ്യൻ നീക്കം. എന്നാൽ ഇത് ചൈന അംഗീകരിക്കുമോ എന്നതിൽ വ്യക്തത ഇല്ല.
Content Highlight: Putin to visit China to deepen ‘no limits’ partnership with Xi