മോസ്‌കോ: സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര് പുടിന്‍. സിറിയയില്‍ ഐ.എസിനെതിരായ സിറിയയിലെ യുദ്ധം ജയിച്ചുവെന്ന് പ്രഖ്യാപിച്ചാണ് ട്രംപ് സൈന്യത്തെ പിന്‍വലിച്ചത്.
സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ നയം ശരിയാണ്. ഞങ്ങള്‍ അംഗീകരിക്കുന്നു. പുടിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്നലെയാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് ട്രംപ് സ്ഥിരീകരിച്ചു.
ALSO READ: ബ്രഡിന് വില കൂടി; സുഡാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു
വരും മാസങ്ങളില്‍ സിറിയയില്‍ നിന്നുള്ള പിന്‍മാറ്റം പൂര്‍ണമാകുമെന്ന് വൈറ്റ്ഹൗസ് പ്രതിനിധികള്‍ അറിയിച്ചു. സിറിയയില്‍ നിന്ന് 20,000 സൈന്യത്തെ പിന്‍വലിക്കാനാണ് നീക്കമെന്ന് ഇന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ അമേരിക്കയുടെ തീരുമാനത്തില്‍ യു.കെയും ഫ്രാന്‍സും ഇസ്രയേലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഐ.എസിനെ പൂര്‍ണമായും പരാജയപ്പെടുത്താനായിട്ടില്ല അവരുടെ ശക്തി ക്ഷയിക്കുക മാത്രമാണ് ചെയ്തതെന്ന് ഫ്രാന്‍സ് പ്രതിരോധ മന്ത്രി പ്രതികരിച്ചു.
ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ബ്രിട്ടീഷ് ജൂനിയര്‍ പ്രതിരോധ മന്ത്രിയും രംഗത്തെത്തി. ട്രംപിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് തീരുമാനത്തോട് യോജിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.