| Wednesday, 7th October 2020, 11:33 pm

അദ്ദേഹത്തിന്റെ റഷ്യന്‍ വിരുദ്ധ വാക്കുകള്‍ കേള്‍ക്കുന്നുണ്ട്, കുഴപ്പമില്ല, ബൈഡനെക്കുറിച്ച് പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെക്കുറിച്ച് പരാമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയില്‍ നിന്നുള്ള റഷ്യ വിരുദ്ധ പരാമര്‍ശങ്ങള്‍ തങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും നിര്‍ഭാഗ്യ വശാല്‍ ഇത് തങ്ങള്‍ക്ക് പതിവാണെന്നുമാണ് സ്റ്റേറ്റ് ടെലിവിഷനില്‍ പുടിന്‍ പറഞ്ഞത്.

അതേസമയം റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവകരാര്‍ പുതുക്കുന്നതിനെ ബൈഡന്‍ അനുകൂലിച്ച് സംസാരിച്ചതിനെ പുടിന്‍ പ്രശംസിച്ചു. ഈ ആണവകരാര്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ അവസാനിക്കും. കരാര്‍ പുതുക്കാനോ പുതിയ കരാറിനോ ഇതുവരെയും ഇരു രാജ്യങ്ങളും ധാരണയായിട്ടില്ല.

‘ പുതിയ കരാറിനോ, കരാര്‍ നീട്ടുന്നതിനോ താന്‍ തയ്യാറാണെന്ന് സ്ഥാനാര്‍ത്ഥി ബൈഡന്‍ പരസ്യമായി പറഞ്ഞു. ഇത് ഭാവിയിലെ ഞങ്ങളുടെ സഹകരണത്തിലെ പ്രധാനഘടകമാണ്,’ പുടിന്‍ പറഞ്ഞു.

അതേസമയം അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടപെടില്ലെന്നും റഷ്യന്‍ പ്രസിഡന്റ് അറിയിച്ചു. ഇരു രാജ്യങ്ങളുടെയും തെരഞ്ഞെടുപ്പില്‍ കൈകടത്താതിരിക്കാനായി പുതിയ ഉഭയകക്ഷി കരാര്‍ വേണമെന്ന് പുടിന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Putin says he has noted Joe Biden’s harsh anti-Russian rhetoric

We use cookies to give you the best possible experience. Learn more