| Tuesday, 7th January 2020, 10:56 pm

ബാഷര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍; സന്ദര്‍ശനം യു.എസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമാസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലാണ് പുടിന്‍ സന്ദര്‍ശനത്തിനെത്തിയത്.

ഖാസിം സുലൈമാനിയുടെ കൊല്ലപ്പെടലിനു ശേഷം അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ വേളയിലാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാനുമായി റഷ്യയും സിറിയയും അടുത്ത സൈനിക സഹകരണമാണ് പുലര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ സിറിയയും റഷ്യയും ഇടപെടാനുള്ള സാധ്യതയുമുണ്ട്.

എന്നാല്‍ ഇറാന്‍- അമേരിക്ക വിഷയം ഇരുവര്‍ക്കുമിടയില്‍ നിലവില്‍ ചര്‍ച്ചയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറിയയില്‍ വിന്യസിച്ച റഷ്യന്‍ സൈന്യത്തെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത പുടിന്‍ സിറിയയില്‍ സമാധാനാന്തരീക്ഷം മടങ്ങി വരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാന്‍-അമേരിക്ക പ്രശ്‌നം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ സംഘര്‍ഷത്തില്‍ അയവുവരുത്താനുള്ള ചര്‍ച്ചകള്‍ക്കായി ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍ക്കലും വ്‌ളാദിമര്‍ പുടിനും ജനുവരി 11 ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more