ഡമാസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലാണ് പുടിന്‍ സന്ദര്‍ശനത്തിനെത്തിയത്.
ഖാസിം സുലൈമാനിയുടെ കൊല്ലപ്പെടലിനു ശേഷം അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ വേളയിലാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇറാനുമായി റഷ്യയും സിറിയയും അടുത്ത സൈനിക സഹകരണമാണ് പുലര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ സിറിയയും റഷ്യയും ഇടപെടാനുള്ള സാധ്യതയുമുണ്ട്.
എന്നാല്‍ ഇറാന്‍- അമേരിക്ക വിഷയം ഇരുവര്‍ക്കുമിടയില്‍ നിലവില്‍ ചര്‍ച്ചയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.