ഒടുവില്‍ രാജിവെച്ച് കോണ്‍ഗ്രസ് മന്ത്രി; പിന്നാലെ പുറത്താക്കി പാര്‍ട്ടി;പുതുച്ചേരിയില്‍ പുതിയ നീക്കങ്ങള്‍
national news
ഒടുവില്‍ രാജിവെച്ച് കോണ്‍ഗ്രസ് മന്ത്രി; പിന്നാലെ പുറത്താക്കി പാര്‍ട്ടി;പുതുച്ചേരിയില്‍ പുതിയ നീക്കങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th January 2021, 1:51 pm

ചെന്നൈ: അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് പുതുച്ചേരി മന്ത്രിസഭയില്‍ നിന്ന് പി.ഡബ്ല്യൂ.ഡി മന്ത്രി നമശിവായം രാജിവെച്ചു.

നാലര വര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നമശ്ശിവായം പറഞ്ഞു.ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കുകയാണെന്ന് നമശിവായം മാധ്യമങ്ങളോട് പറഞ്ഞു. നമശിവായം 27ന് ദല്‍ഹിയിലേക്ക് പോകുമെന്നും ബി.ജെ.പിയില്‍ അംഗമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശിവായത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കി.

താനും തന്റെ വിശ്വസ്തരായ ആറ് എം.എല്‍.എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്നാണ് നമശിവായം നേതൃത്വത്തിനെ നേരത്തെ വെല്ലുവിളിച്ചിരുന്നു. മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്റെ പേരിലുള്ള പ്രശ്നം രൂക്ഷമായതിനിടെയാണ് നമശിവായത്തിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിസഭയിലെ രണ്ടാമനായ നമശിവായത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.അന്തിമതീരുമാനം ഉണ്ടാക്കാന്‍ ഞായറാഴ്ച നമശിവായവും അനുയായികളും യോഗം വിളിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Puthucheri congress minister Namasivayam quits party