| Wednesday, 30th September 2020, 11:01 am

അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍; 'പുത്തം പുതുകാലൈ' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍, കൊവിഡ് കാലത്ത് പുതിയ സാധ്യതകള്‍ പരീക്ഷിക്കുകയാണ് തമിഴ് സിനിമാ സംവിധായകര്‍. സുഹാസിനി മണിരത്‌നം, സുധാകൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ആന്തോളജി ചിത്രം ഒരുങ്ങുന്നത്.

ആമസോണ്‍ പ്രൈമിന് വേണ്ടിയാണ് അഞ്ചുപേരും ഒന്നിക്കുന്നത്. പുത്തം പുതുകാലൈ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രം ഒക്ടോബര്‍ 16 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

ചിത്രത്തിലെ താരങ്ങളെ കുറിച്ചോ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ ഒമ്പത് സംവിധായകര്‍ അണിയിച്ച് ഒരുക്കുന്ന ‘നവരസ’യും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഈ ചിത്രം നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി തന്നെ വെട്രിമാരന്‍, ഗൗതം മേനോന്‍ , സുധാ കൊങ്കാര ചിത്രവും ഒരുങ്ങുന്നുണ്ട്.

ഇതിന് പിന്നാലെ വേല്‍സിന് വേണ്ടി ഗൗതം മേനോന്‍ ‘ഒരു കുട്ടി ലൗ സ്റ്റോറി’ എന്ന ചിത്രവും, പാ രഞ്ജിത്, വെങ്കട്ട് പ്രഭു തുടങ്ങിയവര്‍ക്കൊപ്പം ഹോട്സ്റ്റാറിന് വേണ്ടിയുളള ചിത്രവും ഒരുക്കുന്നുണ്ട്.

ഒമ്പത് എപ്പിസോഡുകളിലായി എത്തുന്ന ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. മണിരത്നത്തിന് പുറമെ ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, ബെജോയ് നമ്പ്യാര്‍, രതിന്ദ്രന്‍ പ്രസാദ്, പൊന്റാം എന്നിവരാണ് നിലവില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത് ശരിയാണെങ്കില്‍ നടന്മാരായ അരവിന്ദ് സ്വാമിയുടെയും സിദ്ധാര്‍ത്ഥിന്റെയും സംവിധായകരായുള്ള അരങ്ങേറ്റമായിരിക്കും ഇത്. ഇതില്‍ ചിലരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlihts: Putham Pudhu Kaalai, (PPK) an anthology of 5 Tamil short film

We use cookies to give you the best possible experience. Learn more