| Wednesday, 25th May 2016, 10:46 pm

ടൂറിസം: നാളെയുടെ വികസന വഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പരാധീനതകള്‍ക്കിടയിലും കേരളം സന്ദര്‍ശിക്കാനായി ഏഴു ലക്ഷത്തോളം വിദേശികള്‍ എത്തിച്ചേരുന്നു. കേരളമെന്ന ഈ മനോഹര ഭൂപ്രദേശത്തിന് ഇതിനേക്കാള്‍ എത്രയോ ഇരട്ടി സന്ദര്‍ശകര്‍ക്ക് ആതിഥ്യം നല്‍കാന്‍ കഴിയും. ഇന്ത്യ പോലെ ഇത്ര വിസ്തൃതവും സാസംകാരിക സമ്പന്നവുമായ രാജ്യത്ത് പ്രതിവര്‍ഷം 55 ലക്ഷം ടൂറിസ്റ്റുകളേ വന്നെത്തുന്നുള്ളൂ എന്നോര്‍ക്കുമ്പോള്‍ കേരളത്തിന്റെ പങ്ക് അത്ര മോശമല്ല എന്ന് അഭിമാനിക്കാം.

ആഗോള ടൂറിസം വിപണനത്തില്‍ “God”s Own Coutnry”എന്ന വിശേഷണം ഏറെ ശ്രദ്ധിക്കപ്പെട്ടു.  എന്നാല്‍ ഏതൊരു പരസ്യവാക്യവും കുറെക്കാലം കഴിയുമ്പോള്‍ മങ്ങിത്തുടങ്ങും.  അതിന്റെ ആകര്‍ഷണീയത കുറഞ്ഞു തുടങ്ങും.  അത്തരത്തിലൊരു “ക്ഷീണം” ഈ പരസ്യവാക്യത്തെയും ബാധിച്ചിട്ടുണ്ട്.  അത് പാടേ ഉപേക്ഷിക്കാതെ തന്നെ, നൈരന്തര്യം ഉറപ്പുവരുത്തികൊണ്ട് നവീകരിക്കേണ്ട സമയം വൈകി.

| പുസ്തക സഞ്ചി : കെ. ജയകുമാര്‍ |

വിദേശ സന്ദര്‍ശകര്‍ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ ഏഴാം സ്ഥാനത്താണ് കൊച്ചി; പത്താം സ്ഥാനത്ത് തിരുവനന്തപുരവും.  കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ സവിശേഷമായ സ്ഥാനം നേടിയെടുത്തിട്ട് ഇരുപത് വര്‍ഷമായിട്ടുണ്ടാവും.

തൊണ്ണൂറുകള്‍ക്ക് മുന്‍പ് ടൂറിസവുമായി ബന്ധപ്പെടുത്തി യു.പി., രാജസ്ഥാന്‍, ജമ്മു കാഷ്മീര്‍ എന്നീ (അന്നത്തെ) മുന്‍നിര സംസ്ഥാനങ്ങളോടൊപ്പം കേരളത്തെ ആരും പരിഗണിച്ചിരുന്നില്ല.  തൊണ്ണൂറുകളുടെ ആദ്യത്തോടെയാണ് “ഗോഡ്‌സ് ഓണ്‍ കണ്‍ട്രി” എന്ന് സ്വയം വിളംബരം ചെയ്ത് കൊണ്ട് കേരളം സജീവമായി അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ സ്ഥാനം പിടിച്ചുപറ്റിയത്.

ആഗോളതലത്തില്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുകയും പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തതോടൊപ്പം സംസ്ഥാനത്തിനുള്ളില്‍ സ്വകാര്യടൂറിസം സംരഭകരെ പ്രോത്സാഹിപ്പിക്കുയും അംഗീകരിക്കുകയും ചെയ്യുന്ന നയങ്ങളുമായി കേരളം പുതുവഴികകള്‍ തെളിച്ചു.

സ്വകാര്യ പൊതുമേഖല സംയുക്തസംരഭങ്ങള്‍ ആരംഭിച്ചു. മനുഷ്യവിഭവപരിശീലനത്തിന് പ്രാധാന്യം കൊടുത്തു.  ഭാവനാപൂര്‍ണമായ ടൂറിസം ഉല്‍പന്നങ്ങളും തനത് ശൈലിയിലുള്ള കൊച്ചുകൊച്ചു ഹോട്ടലുകളും ഭോജനശാലകളും വ്യാപകമായി.

ഇതുവരെ നാം ടൂറിസം മേഖലയില്‍ നേടിയതെല്ലാം അഭിമാനകരമായ വിജയങ്ങളാണെന്നതില്‍ ഇരുപക്ഷമില്ല.  എന്നാല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നാം പൂര്‍ണവിജയം നേടിയെന്ന് പറയാമോ?  കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ടൂറിസം വഹിക്കുന്ന പങ്ക് ഇപ്പോഴും അത്ര നിര്‍ണായകമല്ല.

തദ്ദേശീയര്‍ക്ക് ടൂറിസം വികസനത്തിന്റെ സാമ്പത്തികമായ മെച്ചം ഒട്ടൊക്കെ ബോധ്യമായി.  അവഗണിക്കപ്പെടുന്ന കടലോരങ്ങളും കായല്‍പരപ്പുകളും പുഴയോരങ്ങളും മലഞ്ചെരിവുകളുമെല്ലാം ടൂറിസം സാദ്ധ്യതകള്‍ കണ്ട് കണ്ണുതുറന്നു.

വിദേശനിക്ഷേപകരും ആഗോള ഹോട്ടല്‍ ചെയിനുകളും മാത്രം ടൂറിസം വ്യവസായത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ സാമ്പത്തികമായ നേട്ടം ആ പ്രദേശത്തുകാര്‍ക്ക് നിഷേധിക്കപ്പെടാം.  അല്ലെങ്കില്‍ ഏറ്റവും കുറവ് വേതനം കിട്ടുന്ന ജോലികള്‍ക്കായി തദ്ദേശീയരെ തരംതാഴ്ത്താം.  അങ്ങനെ തദ്ദേശീയരില്‍ ഒരു കീഴാളന്റെയും ചൂഷിതന്റെയും മനോവികാരം പ്രബലമാവുമ്പോള്‍ ടൂറിസം സാമൂഹികമായ പിരിമുറുക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അസംതൃപ്തികള്‍ക്കും വഴിവയ്ക്കുന്നു.  അത് ടൂറിസത്തിന്റെ വളര്‍ച്ചയെ പ്രശ്‌നഭരിതമാക്കുന്നു.

കേരളം (ബോധപൂര്‍വമോ അല്ലാതെയോ) പിന്തുടര്‍ന്ന മാതൃകയില്‍ വിദേശനിക്ഷേപകരുടെ സ്വാധീനത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചു.  അതിന്റെ ഫലമായി ഒട്ടനേകം തദ്ദേശീയ സംരംഭകര്‍ രൂപപ്പെട്ടുവരികയും ടൂറിസം വളര്‍ച്ചയ്ക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം കേരളത്തില്‍ സംജാതമാവുകയും ചെയ്തു.

ഇതുവരെ നാം ടൂറിസം മേഖലയില്‍ നേടിയതെല്ലാം അഭിമാനകരമായ വിജയങ്ങളാണെന്നതില്‍ ഇരുപക്ഷമില്ല.  എന്നാല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നാം പൂര്‍ണവിജയം നേടിയെന്ന് പറയാമോ?  കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ടൂറിസം വഹിക്കുന്ന പങ്ക് ഇപ്പോഴും അത്ര നിര്‍ണായകമല്ല.

കേരളത്തിലെ ഈ ഏറ്റവും വലിയ പരിമിതി ടൂറിസ്റ്റിന്റെ ആവശ്യങ്ങളെക്കുറിച്ചും അയാളെ/ അവളെക്കുറിച്ചുമുള്ള തികഞ്ഞ അജ്ഞതയാണ്.  വിദേശസന്ദര്‍ശകര്‍ക്കായുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളും നടത്തുന്നവര്‍പോലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിത്വവും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിലുള്ള പ്രൊഫഷണലിസം പ്രകടിപ്പിക്കുന്നില്ല.

ഭാരതം തന്നെ ടൂറിസത്തിന്റെ സാമ്പത്തിക സാദ്ധ്യതകള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ല.  ടൂറിസം വ്യവസായം തഴച്ചുവളരാന്‍ പ്രേരകമായ നിരവധി ഘടകങ്ങളും സാഹചര്യങ്ങളും കേരളത്തിന് അവകാശപ്പെടാനുണ്ടെങ്കിലും നമ്മുടെ വരുമാനത്തില്‍ ഗണ്യമായ സംഭാവന നല്‍കാനുള്ള ടൂറിസത്തിന്റെ കഴിവിന് പൂത്തുലയാന്‍ കഴിയാത്ത കാരണങ്ങളുമുണ്ട്.  യുക്തിപൂര്‍വമായ നയങ്ങള്‍ക്കൊണ്ടും പ്രോത്സാഹനങ്ങള്‍ക്കൊണ്ടും പ്രതികൂല ഘടങ്ങളെ മെരുക്കാനും അനുകൂലഘടകങ്ങളെ പൊലിപ്പിക്കാനും നമുക്ക് സാധിക്കും.

കേരളത്തിലെ ഈ ഏറ്റവും വലിയ പരിമിതി ടൂറിസ്റ്റിന്റെ ആവശ്യങ്ങളെക്കുറിച്ചും അയാളെ/ അവളെക്കുറിച്ചുമുള്ള തികഞ്ഞ അജ്ഞതയാണ്.  വിദേശസന്ദര്‍ശകര്‍ക്കായുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളും നടത്തുന്നവര്‍പോലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിത്വവും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിലുള്ള പ്രൊഫഷണലിസം പ്രകടിപ്പിക്കുന്നില്ല.

വാടകയും ഭക്ഷണവിലയും പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക് തുല്യമായി ഈടാക്കുകയും മറ്റ് സൗകര്യങ്ങളുടെ കാര്യത്തില്‍ നിഷ്‌കര്‍ഷ പാലിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ താന്‍ മുടക്കിയ പണത്തിന് മൂല്യം കിട്ടിയില്ല എന്ന് സന്ദര്‍ശകന്‍ വിലയിരുത്തുന്നു.  ഇവിടെ കഴിയുന്ന ഓരോ ഘട്ടത്തിലും താന്‍ ചൂഷണം ചെയ്യപ്പെടുകയാണോ എന്ന ആശങ്ക ഓരോ വിദേശിയും വച്ചു പുലര്‍ത്തുന്നു.

നാം മനസ്സിലാക്കിയിരിക്കുന്നത് നഗ്‌നത സമം അശ്ലീലം എന്നാണ്.  ഈ മനോഭാവം കൊണ്ടുള്ള വൃത്തികെട്ട നോട്ടത്തില്‍ ഇരയാകുന്ന വിദേശവനിതകള്‍ കേരളത്തെപ്പറ്റി വലിയ മതിപ്പില്ലാതെ മടങ്ങിപ്പോകുന്നു.  മറ്റുള്ളവരോട് കേരളസന്ദര്‍ശനം ശുപാര്‍ശ ചെയ്യുന്നതിന് ഈ വിധമുള്ള വ്യാപകമായ മനോവൈകല്യങ്ങള്‍ വലിയ തടസ്സം സൃഷ്ടിക്കും.  ഇങ്ങനെ നടക്കുന്ന വായ്‌മൊഴിപ്രചാരണം നാം അറിയുകതന്നെയില്ല.

ടാക്‌സിയിലോ ഓട്ടോറിക്ഷയിലോ സഞ്ചരിക്കുമ്പോള്‍, ആഹാരം കഴിക്കുമ്പോള്‍, മറ്റ് സേവനങ്ങള്‍ക്ക് വില നല്‍കുമ്പോള്‍, ഒരു കരകൗശലവസ്തു വാങ്ങുമ്പോള്‍ ഒക്കെയും അധിക തുക തന്നില്‍ നിന്ന് വസൂലാക്കിയോ എന്ന അയാളുടെ ആശങ്ക ഒരു പ്രദേശത്തെക്കുറിച്ചുള്ള അനുകൂലമല്ലാത്ത അഭിപ്രായം കരുപ്പിടിപ്പിക്കുന്നതിന് കാരണമാകുന്നു.  അത് സന്ദര്‍ശകന്റെ/ സന്ദര്‍ശകയുടെ അനുഭവസുഖത്തെ വികലപ്പെടുത്തുന്നു.

ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ശുചിത്വം ഉറപ്പുവരുത്തുന്നതിലുള്ള നമ്മുടെ നിയമവ്യവസ്ഥയുടെ ഉദാസീനത മനസ്സിലാക്കുന്ന ഒരു വിദേശി ഇവിടെ കഴിയുന്ന ദിവസങ്ങള്‍ മുഴുവന്‍ കടുത്ത ആശങ്കയിലായിരിക്കും.

സ്ത്രീകളുടെ സുരക്ഷിതത്വമാണ് മറ്റൊരു പ്രധാനവെല്ലുവിളി.  വിദേശവനിതകളെ മാനഭംഗപ്പെടുത്താനുള്ള ഉദ്യമങ്ങള്‍ കേരളത്തില്‍ അധികമില്ല എന്ന് ആശ്വസിക്കാം (തീരെ ഇല്ലെന്നും പറഞ്ഞുകൂടാ).  എന്നാല്‍ മാനഭംഗപ്പെടുത്താതെ തന്നെ ഒരു സന്ദര്‍ശകയുടെ മനസ്സ് മടുപ്പിക്കാനുള്ള ശരീരഭാഷയും വിലകുറഞ്ഞ കമന്റും മാനഭംഗം കണക്കെ അപലപനീയം.

പൊതുസ്ഥലങ്ങളില്‍വച്ചും വാഹനങ്ങളില്‍ വച്ചുമുള്ള അനഭിലണീയമായ സ്പര്‍ശനസാഹസങ്ങള്‍ ഒരു വിദേശവനിതയ്ക്ക് തികച്ചും അസഹനീയവും അരുതാത്തതുമാണെന്ന് അറിയണമെങ്കില്‍ പാശ്ചാത്യനാടുകളില്‍ എത്ര അല്പവസ്ത്രധാരിണിയായി ഒരു യുവതി നടന്നാലും ആരും സ്പര്‍ശിക്കാന്‍ ശ്രമിക്കുക പോയിട്ട് തുറിച്ചുനോക്കുക പോലുമില്ല എന്ന് നാമറിയണം.

നാം മനസ്സിലാക്കിയിരിക്കുന്നത് നഗ്‌നത സമം അശ്ലീലം എന്നാണ്.  ഈ മനോഭാവം കൊണ്ടുള്ള വൃത്തികെട്ട നോട്ടത്തില്‍ ഇരയാകുന്ന വിദേശവനിതകള്‍ കേരളത്തെപ്പറ്റി വലിയ മതിപ്പില്ലാതെ മടങ്ങിപ്പോകുന്നു.  മറ്റുള്ളവരോട് കേരളസന്ദര്‍ശനം ശുപാര്‍ശ ചെയ്യുന്നതിന് ഈ വിധമുള്ള വ്യാപകമായ മനോവൈകല്യങ്ങള്‍ വലിയ തടസ്സം സൃഷ്ടിക്കും.  ഇങ്ങനെ നടക്കുന്ന വായ്‌മൊഴിപ്രചാരണം നാം അറിയുകതന്നെയില്ല.

അടുത്തപേജില്‍ തുടരുന്നു

ലോകത്ത് എവിടെ പോകാനും പണവും സ്വാതന്ത്ര്യവും ഉള്ള ഒരു യാത്രികന് കേരളത്തിലേക്ക് വരേണ്ട എന്ന് തീരുമാനിക്കാന്‍ മോശപ്പെട്ട ചില അഭിപ്രായങ്ങള്‍ ധാരാളം മതിയാകും.  അതിനുള്ള അവസരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സമൂഹത്തിനും സര്‍ക്കാരിനും സ്വകാര്യസ്ഥാപനങ്ങള്‍ക്കുമെല്ലാം ഒരു പോലെ ഉത്തരവാദിത്തമുണ്ട്.

എല്ലാം വളരെ നേരത്തെ ആസൂത്രണം ചെയ്യുക എന്നതാണ് വിദേശീയരുടെ പൊതുവായ ശീലം.  എവിടെ അവധിക്കാലം ചെലവഴിക്കണമെന്ന് ലഭ്യമായ അറിവുകള്‍ വച്ച് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുമുമ്പേ അവര്‍ തീരുമാനിക്കുന്നു.  ആ തീരുമാനത്തില്‍ എത്തിച്ചേരുന്നതിന് മുന്‍പ്, തന്റെ സന്ദര്‍ശനസമയത്ത് എന്തെല്ലാം ആകര്‍ഷണങ്ങള്‍ അവിടെ ഉണ്ടാകും എന്ന് കൃത്യമായി മനസ്സിലാക്കുന്നു. എന്നാല്‍ കേരളത്തിലെ ചില ദുശ്ശീലങ്ങള്‍ ഇതിനോടൊന്നും യോജിച്ചുപോവുകയില്ല.

ആഘോഷങ്ങള്‍ നടക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞിട്ട് ആ ദിവസങ്ങളില്‍ നടത്താതിരിക്കുകയോ റദ്ദാക്കുകയോ ചെയ്യാന്‍ നമുക്ക് മടിയില്ല.  ധാരാളം പണം മുടക്കി നടത്തുന്ന നല്ല പരിപാടികള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിക്കാനോ പ്രചാരണം നല്‍കാനോ നാം മെനക്കെടാറില്ല.

ഒരു നൃത്തോത്സവമോ സാസ്‌കാരികോത്സവമോ അന്താരാഷ്ട്ര ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവരുടെ വരുംവര്‍ഷങ്ങളിലെ പാക്കേജുകളില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അത് നടത്തപ്പെടുന്ന സമയത്തെപ്പറ്റി കൃത്യതയും, പരിപാടിയുടെ തനിമയെയും നിലവാരത്തെയുംപറ്റി വ്യക്തതയും, അത് അവസാനനിമിഷം (പ്രാദേശികമായ നിസ്സാരകാരണങ്ങളാല്‍) മാറ്റിവയ്ക്കപ്പെടുകയില്ല എന്ന ഉറപ്പും കൂടിയേ കഴിയൂ.  അത്ര നിശിതമല്ലാത്ത നമ്മുടെ ശീലങ്ങള്‍ പ്രൊഫഷണല്‍ ടൂറിസം വിപണനത്തിന് ചേര്‍ന്നതല്ല.

കേരളത്തിന് മാത്രം വാസ്തവത്തില്‍ 50 ലക്ഷം ടൂറിസ്റ്റുകളെ സ്വീകരിക്കാനുള്ള കഴിവുണ്ട്.  വ്യവസായവത്കരണത്തിന്റെയോ കൃഷിയുടെയോ വിപുലീകരണത്തിന് പരിമിതികളുള്ള കേരളത്തിന് ടൂറിസം പോലെ യോജിച്ച മറ്റൊരു മേഖലയില്ല.  മറ്റു പല സംസ്ഥാനങ്ങളെക്കാളും സുരക്ഷിതമാണ് കേരളം.  അത് വിപണനത്തിലെ പ്രധാന ഘടകമാകണം.  ഇവിടത്തെ ജനസാന്ദ്രതതന്നെയാണ് സുരക്ഷിതത്വത്തിന്റെ ഏറ്റവും വലിയ വാഗ്ദാനം.

നഗരങ്ങളുടെ ശുചിത്വമില്ലായ്മ. പൊതുശുചിമുറികളുടെ നിലവാരമില്ലായ്മ, അമിതമായ വില ഈടാക്കാല്‍, കരകൗശലവസ്തുക്കളുടെയും മ്യൂസിയങ്ങളുടെയും കുറവ്, കൂടുതല്‍ പണം ഇവിടെ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന അവസരങ്ങളുടെ പരിമിതി എന്നിങ്ങനെ ചെറുതും വലുതുമായ ഒട്ടനവധി ന്യൂനതകള്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ഈ പരാധീനതകള്‍ക്കിടയിലും കേരളം സന്ദര്‍ശിക്കാനായി ഏഴു ലക്ഷത്തോളം വിദേശികള്‍ എത്തിച്ചേരുന്നു. കേരളമെന്ന ഈ മനോഹര ഭൂപ്രദേശത്തിന് ഇതിനേക്കാള്‍ എത്രയോ ഇരട്ടി സന്ദര്‍ശകര്‍ക്ക് ആതിഥ്യം നല്‍കാന്‍ കഴിയും. ഇന്ത്യ പോലെ ഇത്ര വിസ്തൃതവും സാസംകാരിക സമ്പന്നവുമായ രാജ്യത്ത് പ്രതിവര്‍ഷം 55 ലക്ഷം ടൂറിസ്റ്റുകളേ വന്നെത്തുന്നുള്ളൂ എന്നോര്‍ക്കുമ്പോള്‍ കേരളത്തിന്റെ പങ്ക് അത്ര മോശമല്ല എന്ന് അഭിമാനിക്കാം.

കേരളത്തിന് മാത്രം വാസ്തവത്തില്‍ 50 ലക്ഷം ടൂറിസ്റ്റുകളെ സ്വീകരിക്കാനുള്ള കഴിവുണ്ട്.  വ്യവസായവത്കരണത്തിന്റെയോ കൃഷിയുടെയോ വിപുലീകരണത്തിന് പരിമിതികളുള്ള കേരളത്തിന് ടൂറിസം പോലെ യോജിച്ച മറ്റൊരു മേഖലയില്ല.  മറ്റു പല സംസ്ഥാനങ്ങളെക്കാളും സുരക്ഷിതമാണ് കേരളം.  അത് വിപണനത്തിലെ പ്രധാന ഘടകമാകണം.  ഇവിടത്തെ ജനസാന്ദ്രതതന്നെയാണ് സുരക്ഷിതത്വത്തിന്റെ ഏറ്റവും വലിയ വാഗ്ദാനം.

എന്നാല്‍ ഇനിയുള്ള 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തെ ഇന്ത്യയിലെതന്നെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് സംസ്ഥാനമാക്കി മാറ്റാനും 2025 ആകുമ്പോള്‍ കുറഞ്ഞത് 25 ലക്ഷം വിദേശസന്ദര്‍ശകര്‍ പ്രതിവര്‍ഷം ഇവിടെ വരാനും കഴിയുന്ന അവസ്ഥ നമുക്ക് അപ്രാപ്യമല്ല.  ഒരു ടൂറിസ്റ്റ് ആയിരം ഡോളര്‍ ഇവിടെ ചെലവിടുന്നുവെങ്കില്‍ 25 ലക്ഷം സന്ദര്‍ശകര്‍ മുടക്കുന്നത് 250 കോടി ഡോളറായിരിക്കും.  എന്നുവച്ചാല്‍ ഏതാണ്ട് ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം കോടി രൂപയായിരിക്കും.  ഈ കണക്ക് നമ്മെ ഉത്തേജിപ്പിക്കണം.

പ്രകൃതിയുടെ സൗന്ദര്യവും ഹരിതസമൃദ്ധിയും ജലസമൃദ്ധിയും കേരളം പണ്ടേ അനുകൂലഘടകങ്ങളായി തിരിച്ചറിഞ്ഞു.  അങ്ങനെയാണ് കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ കടലോരങ്ങളിലും പുഴയോരങ്ങളിലും കായലോരങ്ങളിലും പുതിയ ഹോട്ടലുകളും ഹോംസ്‌റ്റേകളും ഒക്കെ ഉണ്ടായി വന്നത്.

കായല്‍പ്പരപ്പിലെ നിരവധിയായ കെട്ടുവള്ളങ്ങള്‍, മൂന്നാറിലും വയനാടിലുമൊക്കെ ഉയര്‍ന്നുവന്ന റിസോര്‍ട്ടുകള്‍ എന്നിവയൊക്കെ ടൂറിസം മേഖലയില്‍ നാം ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെ സാക്ഷ്യങ്ങള്‍.  സര്‍ക്കാര്‍ വകുപ്പുകളെ മാത്രം ആശ്രയിച്ചുകഴിയുന്ന വ്യവസായം എന്ന നിലയില്‍ മാറ്റമുണ്ടായി.  സ്വകാര്യസംരഭകര്‍ അവരുടെ ഭാവനയ്ക്കനുസൃതമായി പുതിയ പുതിയ ഉല്‍പന്നങ്ങളും ആകര്‍ഷണങ്ങളും പരീക്ഷിക്കാന്‍ ധൈര്യം കാട്ടി.  അതെല്ലാം കേരളത്തിന്റെ കരുത്ത് തെളിയിക്കാന്‍ പര്യാപ്തമായി.

എന്നാല്‍ ഇനിയുള്ള 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തെ ഇന്ത്യയിലെതന്നെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് സംസ്ഥാനമാക്കി മാറ്റാനും 2025 ആകുമ്പോള്‍ കുറഞ്ഞത് 25 ലക്ഷം വിദേശസന്ദര്‍ശകര്‍ പ്രതിവര്‍ഷം ഇവിടെ വരാനും കഴിയുന്ന അവസ്ഥ നമുക്ക് അപ്രാപ്യമല്ല.  ഒരു ടൂറിസ്റ്റ് ആയിരം ഡോളര്‍ ഇവിടെ ചെലവിടുന്നുവെങ്കില്‍ 25 ലക്ഷം സന്ദര്‍ശകര്‍ മുടക്കുന്നത് 250 കോടി ഡോളറായിരിക്കും.  എന്നുവച്ചാല്‍ ഏതാണ്ട് ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം കോടി രൂപയായിരിക്കും.  ഈ കണക്ക് നമ്മെ ഉത്തേജിപ്പിക്കണം.

ഒരു സന്ദര്‍ശകന് ഇവിടെ പരമാവധി ദിവസങ്ങള്‍ കഴിയാനും പരമാവധി പണം ചെലവഴിക്കാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കുമെങ്കില്‍ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ദിശ ടൂറിസം നിശ്ചയിക്കുന്ന സ്ഥിതി വന്നുചേരും.  നേരത്തെ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിക്കാനുള്ള ദൃഢനിശ്ചയം സര്‍ക്കാരും സമൂഹവും കാഴ്ചവയ്ക്കണം.  ഇല്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് വലിയ സാമ്പത്തികനേട്ടങ്ങളുടെ വിലപ്പെട്ട അവസരങ്ങളാണ്.

അടുത്തപേജില്‍ തുടരുന്നു

ആയുര്‍വേദത്തെ ഒരു പരിധിവരെ ടൂറിസം വളര്‍ച്ചയുടെ രാസത്വരകമായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിച്ചു.  (അതിലെ കള്ളനാണയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും.) അതുപോലെ കേരളത്തിന് മാത്രം അവകാശപ്പെട്ട എത്രയെത്ര ഉല്‍പന്നങ്ങളും അറിവുകളും പരമ്പരാഗത നൈപുണികളും കലാകാരന്‍മാരുടെ കഴിവുകളും ഉത്സവങ്ങളും കലാരൂപങ്ങളും, സാഹിത്യവും ചിത്രകലയും ചലച്ചിത്രവുമെല്ലാം ടൂറിസം വിപണനത്തിനുവേണ്ടി മെരുക്കിയെടുക്കാനും സംവിധാനം ചെയ്യാനുമുള്ള വിപുലമായ സാദ്ധ്യതകള്‍ നമ്മുടെ മുന്നിലുണ്ട്.

കുറേകാലം വിജയിച്ച ആശയങ്ങള്‍ മാറുന്ന ലോകത്ത് എപ്പോഴും വിജയിക്കുകയില്ല.  ആരാണ് കേരളം തേടിയെത്തുന്ന ടൂറിസ്റ്റുകള്‍? ചെറുപ്പക്കാരാണോ, മുതിര്‍ന്ന പൗരന്‍മാരാണോ, മധ്യവയസ്‌കരാണോ? എന്തുകൊണ്ടാണ് അവധിക്കാലം കേരളത്തില്‍ ചെലവഴിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നത്? യൂറോപ്പിലെയും അമേരിക്കയിലെയും വികസിതമായ ഏഷ്യന്‍ രാജ്യങ്ങളിലെയും ഏതുവിഭാഗം ജനങ്ങളാണ് വരും ദശകങ്ങളില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പോകുന്നത്? ഇതെല്ലാം ശാസ്ത്രീയമായി പഠിക്കേണ്ട പ്രവണതകളാണ്.  ടൂറിസം സൗകര്യങ്ങളുടെ നിലവാരവും ശൈലിയും അങ്ങനെ വികസിപ്പിച്ചെടുക്കേണ്ടതാണ്.

അതോടൊപ്പം കേരളത്തിന് മാത്രം ഒരുക്കാന്‍ സാധിക്കുന്ന ആകര്‍ഷണങ്ങളും സൗകര്യങ്ങളും പരമാവധി നവീകരിച്ച് ആധുനികലോകത്തിന്റെ അഭിരുചിക്കിണങ്ങുംവിധം അവതരിപ്പിക്കാന്‍ നാം സജ്ജരാകണം.  അതിനര്‍ത്ഥം നമ്മുടെ സാസ്‌കാരികമൂല്യങ്ങള്‍ ബലികഴിച്ചുകൊണ്ട് വിദേശികള്‍ക്ക് വേണ്ടത് എന്തായാലും അതെല്ലാം ഒരുക്കണമെന്നല്ല.  ചൂതാട്ടകേന്ദ്രങ്ങള്‍ക്കൊണ്ട് മാത്രം നിലനില്‍ക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്.  സെക്‌സ് ടൂറിസത്തിന് കുപ്രസിദ്ധി നേടിയ സ്ഥലങ്ങളുണ്ട്.  ആ മാതൃകകള്‍ പിന്തുടരാതെ തന്നെ നമ്മുടെ സാംസ്‌കാരികഭൂമികയില്‍ കാലുറപ്പിച്ചുകൊണ്ട് എന്തെല്ലാം ആകര്‍ഷണങ്ങള്‍ നമുക്ക് കാഴ്ച വെക്കാനുണ്ട്!

ആഗോള ടൂറിസം വിപണനത്തില്‍ “God”s Own Coutnry”എന്ന വിശേഷണം ഏറെ ശ്രദ്ധിക്കപ്പെട്ടു.  എന്നാല്‍ ഏതൊരു പരസ്യവാക്യവും കുറെക്കാലം കഴിയുമ്പോള്‍ മങ്ങിത്തുടങ്ങും.  അതിന്റെ ആകര്‍ഷണീയത കുറഞ്ഞു തുടങ്ങും.  അത്തരത്തിലൊരു “ക്ഷീണം” ഈ പരസ്യവാക്യത്തെയും ബാധിച്ചിട്ടുണ്ട്.  അത് പാടേ ഉപേക്ഷിക്കാതെ തന്നെ, നൈരന്തര്യം ഉറപ്പുവരുത്തികൊണ്ട് നവീകരിക്കേണ്ട സമയം വൈകി.

കൊച്ചി ബിനാലെയും കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും വിദേശസന്ദര്‍ശകരെ ആകര്‍ഷിക്കാനും കേരളത്തെപ്പറ്റി മറ്റിടങ്ങളില്‍ സംസാരിക്കാനും അവസരമൊരുക്കി.  കേരളത്തില്‍ അടുത്ത ഒഴിവുവേള ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന വൈവിദ്ധ്യപൂര്‍ണമായ പരിപാടികള്‍ കൃത്യമായ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ മികവോടെ സംഘടിപ്പിക്കുകയാണെങ്കില്‍ മാത്രമേ അന്താരാഷ്ട്ര വിപണിയില്‍ നമുക്ക് വിശ്വാസ്യത നേടാനാകൂ.

ഒരു പരസ്യവാക്യവും മാറ്റമില്ലാതെ പതിറ്റാണ്ടുകള്‍ തുടര്‍ന്നാല്‍ അതിന്റെ മാജിക് നഷ്ടപ്പെടുന്നു.  കേരളം എന്ന ഇടത്തെ ഇതുവരെ “പൊസിഷന്‍” ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കാന്‍ സാധിക്കണം.  പരസ്യങ്ങളുടെ പെരുമഴക്കാലത്ത്, ദൃശ്യങ്ങളുടെ ധാരാളിത്തത്തില്‍ കേരളത്തിന്റെ ആകര്‍ഷണീയത പ്രഖ്യാപിക്കാനും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ ഹൃദയത്തില്‍ ഇടം നേടാനും കഴിയുംവിധം പരസ്യം ചെയ്യണമെങ്കില്‍ അപാരമായ സര്‍ഗ്ഗ വൈഭവും ധീരതയും കൂടിയേ കഴിയൂ.

കുറെക്കാലം ശോഭ വിതറിയ “God”s Own Coutnry” യെന്ന വിശേഷണവും ഒരു കായല്‍പരപ്പിന്റെ ഫോട്ടോയും വായിക്കാന്‍ ബുദ്ധിമുട്ടുള്ള പരസ്യവാചകവുമായി ഇപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പരസ്യങ്ങള്‍കൊണ്ടും ഫലമേതുമില്ല.  ഇന്നലെ വിജയിച്ച ഫോര്‍മുല ഇന്നത്തെ പരാജയത്തിന്റെ വാഗ്ദാനമാണെന്ന് മാര്‍ക്കറ്റിംഗ് മേഖലയിലെ ആര്‍ക്കാണറിയാത്തത്?

ആയുര്‍വേദത്തെ ഒരു പരിധിവരെ ടൂറിസം വളര്‍ച്ചയുടെ രാസത്വരകമായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിച്ചു.  (അതിലെ കള്ളനാണയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും.) അതുപോലെ കേരളത്തിന് മാത്രം അവകാശപ്പെട്ട എത്രയെത്ര ഉല്‍പന്നങ്ങളും അറിവുകളും പരമ്പരാഗത നൈപുണികളും കലാകാരന്‍മാരുടെ കഴിവുകളും ഉത്സവങ്ങളും കലാരൂപങ്ങളും, സാഹിത്യവും ചിത്രകലയും ചലച്ചിത്രവുമെല്ലാം ടൂറിസം വിപണനത്തിനുവേണ്ടി മെരുക്കിയെടുക്കാനും സംവിധാനം ചെയ്യാനുമുള്ള വിപുലമായ സാദ്ധ്യതകള്‍ നമ്മുടെ മുന്നിലുണ്ട്.

കൊച്ചി ബിനാലെയും കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും വിദേശസന്ദര്‍ശകരെ ആകര്‍ഷിക്കാനും കേരളത്തെപ്പറ്റി മറ്റിടങ്ങളില്‍ സംസാരിക്കാനും അവസരമൊരുക്കി.  കേരളത്തില്‍ അടുത്ത ഒഴിവുവേള ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന വൈവിദ്ധ്യപൂര്‍ണമായ പരിപാടികള്‍ കൃത്യമായ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ മികവോടെ സംഘടിപ്പിക്കുകയാണെങ്കില്‍ മാത്രമേ അന്താരാഷ്ട്ര വിപണിയില്‍ നമുക്ക് വിശ്വാസ്യത നേടാനാകൂ.

കേരളത്തിന്റെ അതിസമ്പന്നമായ വാദ്യമേളങ്ങളെ ലോകത്തിന്റെ മുന്നില്‍ എത്തിക്കാന്‍ ടൂറിസത്തെ നാമിനിയും പ്രയോജനപ്പെടുത്തിയില്ല.  വാദ്യകലയുടെ വൈവിദ്ധ്യത്തെ പ്രയോജനപ്പെടുത്തി ഒരന്താരാഷ്ട്ര വാദ്യമഹോത്സവം എന്തുകൊണ്ട് കൃത്യമായി നടത്തിക്കൂടാ?

വ്യക്തമായ തിയതികളില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തുന്ന പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍, ഉത്സവങ്ങള്‍ എന്നിവ മുന്‍കൂട്ടി വിദഗ്ദ്ധരുടെ സഹായത്തോടെ തയ്യാറാക്കണം.  ആ തിയതികളില്‍ യാതൊരു കാരണത്താലും വ്യതിയാനം വരുത്താന്‍ അനുവദിച്ചുകൂടാ.  വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വിശ്വാസ്യത ആര്‍ജിക്കാതെ എത്ര മികച്ച ഉല്‍പ്പന്നം തയ്യാറാക്കിയിട്ടും പ്രയോജനമില്ല.

കേരളത്തിന്റെ അതിസമ്പന്നമായ വാദ്യമേളങ്ങളെ ലോകത്തിന്റെ മുന്നില്‍ എത്തിക്കാന്‍ ടൂറിസത്തെ നാമിനിയും പ്രയോജനപ്പെടുത്തിയില്ല.  വാദ്യകലയുടെ വൈവിദ്ധ്യത്തെ പ്രയോജനപ്പെടുത്തി ഒരന്താരാഷ്ട്ര വാദ്യമഹോത്സവം എന്തുകൊണ്ട് കൃത്യമായി നടത്തിക്കൂടാ?

കേരളത്തിന്റെ മ്യൂറല്‍കലാപാരമ്പര്യത്തിനും ആധുനികലോകത്ത് ധാരാളം ആരാധകരുണ്ട്.  ആധികാരികമായി ഈ കേരളീയ മ്യൂറലുകളെ പരിചയപ്പെടുത്തി ക്കൊടുക്കാന്‍ വേണ്ടി ഭാവനാപൂര്‍ണമായ പരിപാടികള്‍ വേണം.  ലോകമെമ്പാടുമുള്ള ചുമര്‍ചിത്രകലയും നമ്മുടെ ചുമര്‍ചിത്രപാരമ്പര്യവും തമ്മിലുള്ള ബന്ധവും വ്യത്യസ്തതയും അറിയാന്‍ ആഗ്രഹിക്കുന്നവരെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കണമെങ്കില്‍, ഈ ചിത്രങ്ങള്‍ “അഹിന്ദുകള്‍ക്ക് പ്രവേശനമില്ലാത്ത” ക്ഷേത്രചുമരുകളിലിരുന്നതുകൊണ്ട് മാത്രമായില്ല.  അതിനെ ഒരു ടൂറിസ്റ്റ് സൗഹൃദ ഉല്‍പ്പന്നമാക്കി മാറ്റണം.  നമ്മുടെ ജൈവവൈവിദ്ധ്യം, നാട്ടുവൈദ്യം പ്രകൃതിചികിത്സ, പ്രാദേശികചരിത്രങ്ങള്‍, പ്രാദേശിക വീരനായകരുടെ ചരിതങ്ങള്‍ എന്നിങ്ങനെ ഓരോ പ്രാദേശത്തെയും സന്ദര്‍ശകനില്‍ താല്‍പര്യം ജനിപ്പിക്കത്തക്കവിധത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കണം.

ആഗോളവത്കരണത്തിന്റെ കാലത്ത്, സമാനമായ ഉല്‍പന്നങ്ങളും സമാനമായ സേവനങ്ങളും സമാനമായ നഗരക്കാഴ്ച്ചകളും, വൈവിദ്ധ്യത്തോടുള്ള മനുഷ്യന്റെ സഹജമായ മമതയെ വെല്ലുവിളിച്ചകൊണ്ടിരിക്കുമ്പോള്‍, ടൂറിസം വ്യവസായം ആഗ്രഹിക്കുന്നത് ഓരോ പ്രദേശത്തിന്റെയും തനിമയാണ്.  തനിമ നഷ്ടപ്പെടുത്തുന്ന എല്ലാ പ്രവൃത്തികളും ടൂറിസം വളര്‍ച്ചയ്ക്ക് തടസ്സം തീര്‍ക്കുന്നു.

കൊച്ചിയിലും കോഴിക്കോടും ഇന്ന് കാണുന്ന ആധുനിക മാളുകളും കെട്ടിട സമുച്ചയങ്ങളും നമ്മളില്‍ കൗതുകം  ജനിപ്പിക്കുന്നുവെങ്കിലും വികസിതരാജ്യങ്ങളില്‍ നിന്നും ഇതിനേക്കാള്‍ വലിയ വലിയ നഗരങ്ങളില്‍ നിന്നും എത്തുന്ന സന്ദര്‍ശകരെ അവ ചെടിപ്പിക്കുന്നു.  നഗരകാന്താരങ്ങളില്‍ നിന്ന് രക്ഷനേടാനാണല്ലോ കേരളം പോലൊരു പ്രദേശം അവര്‍ തെരഞ്ഞെടുത്തത്!

പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ടും, കേരളത്തിന്റെ തനതായ വാസ്തുശില്‍പശൈലി, ഭക്ഷണ പദ്ധാര്‍ത്ഥങ്ങള്‍, ആചാരങ്ങള്‍ എന്നിവയൊക്കെ പരിരക്ഷിച്ചുകൊണ്ടു മാത്രമേ ടൂറിസത്തിന് വളരാനാവൂ.  നമ്മുടെ കൈത്തറി ഉത്പന്നങ്ങള്‍, ഇപ്പോഴും കൈകൊണ്ട് വസ്ത്രം നെയ്യുന്ന പരമ്പരാഗത നെയ്തുശാലകള്‍, മരത്തിലും ലോഹത്തിലും പണിത കരകൗശലവസ്തുകള്‍, അവ ഉദ്പാദിപ്പിക്കപ്പെടുന്ന പണിസ്ഥലങ്ങള്‍, ഔഷധസസ്യങ്ങള്‍ വളരുന്ന തോട്ടങ്ങള്‍, പരമ്പരാഗത ശൈലിയില്‍ ആയുര്‍വേദമരുന്ന് ഉല്‍പാദിപ്പിക്കുന്ന ഇടങ്ങള്‍, ഉത്സവങ്ങള്‍, അവയുടെ പിന്നിലെ പരമ്പരാഗതമായ ചിട്ടകളും ഒരുക്കങ്ങളും വിശ്വാസങ്ങളും, തിരുവിതാകൂര്‍, കൊച്ചി, കോഴിക്കോട് രാജവംശങ്ങളുടെ ചരിത്രം മാത്രമല്ല, നിരവധിയായ നാട്ടുരാജ്യങ്ങളുടെ ചരിത്രവും അതിലെ നായകത്വവും നാടകീയതയും എന്നിങ്ങനെ കേരളത്തിന്റെ മുഴുവന്‍ ജില്ലകളിലും കിടക്കുന്നുണ്ട് വിദേശസന്ദര്‍ശകരെ ആകര്‍ഷിക്കാനും  സംതൃപ്തരാക്കാനുമുള്ള വിഭവസമ്പത്ത്.  കേരളത്തിന്റെ സാമ്പത്തികവികസനത്തിന്റെ അത്ഭുതത്താക്കോല്‍ കൂടിയാണത്.  ഒരര്‍ത്ഥത്തില്‍ വിവേചനരഹിതമായ നഗരവത്കരണത്തിനും പഴമ മായ്ച്ചുകളയുന്ന ആധുനീകരണത്തിനും വികസനത്തിന്റെ പേരിലുള്ള പരിസ്ഥിതി നശീകരണത്തിനും നേര്‍ക്കുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം കൂടിയാണ് തനിമ നിലനിറുത്തികൊണ്ടുള്ള ടൂറിസം വികസനം.

കൊച്ചി ബിനാലേ പോലുള്ള വന്‍ചിത്ര കലോത്സവങ്ങള്‍ കൃത്യമായി നടക്കുന്നത് ഏറെ ഗുണം ചെയ്യും.  അത്ര വലിയ സ്‌കെയിലില്‍ അല്ലെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും ചിത്രകാരന്‍മാരുടെ പ്രധാന ചിത്രകലാപ്രദര്‍ശനങ്ങള്‍ മുന്‍കൂട്ടി പ്രചാരണം നല്‍കി സംഘടിപ്പിക്കാവുന്നതാണ്.  വിദേശത്ത് നിന്ന് പ്രമുഖരായ ചിത്രകാരന്‍മാരും ചലച്ചിത്രാകാരന്‍മാരും ഇവിടെ എത്തിച്ചേരാന്‍ ഉതകുന്ന സന്ദര്‍ഭങ്ങള്‍ക്ക് വലിയ പ്രചാരണ മൂല്യമാണുള്ളത്.

കരകൗശലമേഖലയില്‍ ഉല്‍പ്പന്നങ്ങളുടെ മേന്മയും പാക്കിംഗും അന്താരാഷ്ട്രനിലവാരത്തിനോട് കിടപിടിക്കണം. ഇതിനും പരിശീലനം കൂടിയേ കഴിയൂ.  മടക്കയാത്രയില്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കാത്ത കരകൗശല ഉത്പന്നങ്ങള്‍ക്ക് തീര്‍ച്ചയായും ആകര്‍ഷണം കുറയും.  ഈ പരിമിതി കണക്കിലെടുക്കാതെയുള്ള ഉല്‍പ്പന്നങ്ങളാണ് ഇന്ന് ധാരാളം.

ഈയിടെ കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവം വലിയ സാദ്ധ്യതകള്‍ മുന്നോട്ട് വയ്ക്കുന്നു.  എഴുതപ്പെട്ട വാക്കിന് ഇത്രയേറെ പ്രധാന്യം കല്‍പിക്കുന്ന കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സാഹിത്യോത്സവം ഇപ്പോഴെങ്കിലും ആരംഭിക്കാനായതില്‍ അഭിമാനിക്കാം.  ലോകത്തെമ്പാടും സാഹിത്യോത്സവങ്ങള്‍ വലിയ പ്രധാന്യവും പ്രചാരവും നേടിക്കൊണ്ടിരിക്കുന്നു.  കേരളത്തിന്റെ അന്താരാഷ്ട്ര സാഹിത്യോത്സവം പ്രമുഖ ലോക സാഹിത്യകാരന്‍മാരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതിനും കേരളത്തെക്കുറിച്ച് വ്യാപകമായി ചര്‍ച്ചചെയ്യുന്നതിനും സഹായിക്കും.  മലയാളലോകത്തെ അറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതും സാഹിത്യത്തിലൂടെയാണ്.  ലോകം കേരളത്തെ അറിയാന്‍ സാഹിത്യോത്സവവും ടൂറിസവും ഇട നല്‍കും.

അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ സമ്പദ് വളര്‍ച്ചയെ അത്ഭുതകരമാംവിധം സ്വാധീനിക്കാന്‍ ടൂറിസത്തിന് സാധിക്കും.  2025ല്‍ 25 ലക്ഷം വിദേശടൂറിസ്റ്റുകളെന്ന ലക്ഷ്യം നേടണമെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്ന ഏതാനും പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കണം.  അതിനായി ഓരോ ജില്ലയിലും കൃത്യമായ പദ്ധതികള്‍ പ്രൊഫഷണല്‍ വൈദഗ്ദ്ധ്യത്തോടെ രൂപകല്‍പന ചെയ്യപ്പെടണം.  ചെറുതും വലുതുമായ അനേകമനേകം കലാമേളകള്‍ കൃത്യമായ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടേയിരിക്കണം.  പ്രചാരണത്തില്‍ പുതിയ ധൈര്യവും പുതിയ ആശയങ്ങളും പ്രകടമാകണം.  എന്തുകൊണ്ട് കേരളം എന്ന ചോദ്യത്തിന് വൈകാരികബോധ്യം വരുന്ന മറുപടി കിട്ടത്തക്കവണ്ണം വിപണന മനഃശാസ്ത്രം ഉപയോഗപ്പെടുത്തണം.

ടൂറിസം മേഖലകളിലെ എല്ലാ വിഭാഗത്തിലുംപെട്ട വാണിജ്യസ്ഥാപനങ്ങളിലെ ജീവനക്കാരെയും ടാക്‌സി ഓട്ടോറിക്ഷ െ്രെഡവര്‍മാരെയും നിരന്തരം പരിശീലിപ്പിച്ചു കൊണ്ടിരിക്കണം.  പരിശീലനം ഉന്നത നിലവാരം പുലര്‍ത്തണം; ഫലപ്രദമായിരിക്കണം; നിര്‍ബന്ധമായിരിക്കണം.

കരകൗശലമേഖലയില്‍ ഉല്‍പ്പന്നങ്ങളുടെ മേന്മയും പാക്കിംഗും അന്താരാഷ്ട്രനിലവാരത്തിനോട് കിടപിടിക്കണം. ഇതിനും പരിശീലനം കൂടിയേ കഴിയൂ.  മടക്കയാത്രയില്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കാത്ത കരകൗശല ഉത്പന്നങ്ങള്‍ക്ക് തീര്‍ച്ചയായും ആകര്‍ഷണം കുറയും.  ഈ പരിമിതി കണക്കിലെടുക്കാതെയുള്ള ഉല്‍പ്പന്നങ്ങളാണ് ഇന്ന് ധാരാളം.

ഡിസൈനിംഗിലെ പരിശീലനം കരകൗശലവിപണിയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കും. നിയമവാഴ്ച കര്‍ശനമാക്കണം.  ടൂറിസ്റ്റിന് താന്‍ സുരക്ഷിതയാണെന്നും കബളിപ്പിക്കപ്പെടുന്നില്ലെന്നും ബോധ്യം വരണം.  പതിനായിരം ടൂറിസ്‌റ്റെങ്കിലും വന്നെത്തുന്ന ഓരോ കേന്ദ്രത്തിലും ജനപങ്കാളിത്തത്തോടു കൂടിയ ടൂറിസം വികസനസമിതികള്‍ ഉണ്ടാകണം.  ആവശ്യമെങ്കില്‍ ഈ പ്രദേശങ്ങള്‍ക്കുവേണ്ടി പ്രത്യേക നിയമനിര്‍മാണം നടത്തണം.

അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ നടത്താന്‍ ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമായി കേരളത്തെ മാറ്റാം.  അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.  കോണ്‍ഫറന്‍സിന് ടൂറിസം വളര്‍ത്തുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് ബോധപൂര്‍വമുള്ള തന്ത്രങ്ങള്‍ മെനയാന്‍ നാം തയ്യാറാകണം.  ടൂറിസം വിപണനം, ഉത്പന്നവികസനം, പരിശീലനം എന്നീ മേഖലകളിലൊക്കെ പ്രൊഫഷണല്‍ പങ്കാളിത്തം ഉറപ്പുവരുത്തണം.

എല്ലാം ചെയ്യാന്‍ സര്‍ക്കാറിന് കഴിവുണ്ടെന്ന ധാരണ അബദ്ധമാണെന്നറിയണം.  ഗള്‍ഫ്‌നാടുകളില്‍ നിന്ന് തിരിച്ചുവരുന്നവരുടെ പങ്കാളിത്തംക്കൂടി ടൂറിസം മേഖലയില്‍ വ്യാപകമായി ഉപയോഗപ്പെടുത്തണം.  സാധാരണജനങ്ങള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുന്ന കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയെങ്കില്‍ മാത്രമേ ടൂറിസത്തില്‍ നിന്നുള്ള വരുമാനം ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുകിയെത്തൂ.  വിദേശത്തേയ്ക്ക് ലാഭവിഹിതവും ശമ്പളവും കൊണ്ടുപോകുന്ന വന്‍കിട ആഗോളസാന്നിദ്ധ്യത്തേക്കാള്‍ കേരളത്തിനാവശ്യം നമ്മുടെ മണ്ണില്‍തന്നെ സാമ്പത്തികനേട്ടം നിലനിര്‍ത്താന്‍ കഴിയുന്ന സംരഭകരെയാണ്.

“2025ല്‍ 25 ലക്ഷം ടൂറിസ്റ്റുകള്‍” എന്ന ലക്ഷ്യം നേടിയെടുക്കണമെങ്കില്‍ ഒരു ദിവസം പോലും നഷ്ടപ്പെടുത്താതെ അടിസ്ഥാനസൗകര്യവികസനം, വികേന്ദ്രീകൃതവികസനം, ഉല്‍പന്ന വികാസം, പരിശീലനം, വിപണനം എന്നിങ്ങനെയുള്ള ഓരോ മേഖലയിലും നമ്മെ നയിക്കാന്‍ പോന്ന വ്യക്തമായ പ്രൊഫഷണല്‍ കര്‍മരേഖകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്.  കേരളം മുഴവന്‍ പങ്കാളിയാവുന്ന ഒരു വികസനദൗത്യമായി മാറണം  “കേരളവികസനത്തിന് ടൂറിസം” എന്ന ആശയം.  2020 ല്‍ 15 ലക്ഷം സന്ദര്‍ശകരും 2025 ല്‍ 25 ലക്ഷം സന്ദര്‍ശകരും എന്ന ലക്ഷ്യം അത്ര അസാദ്ധ്യമല്ല എന്ന ബോധ്യവും വിശ്വാസവും നമ്മെ മുന്നോട്ട് നയിക്കണം.

പുസ്തകം: കേരളം 2020
എഡിറ്റര്‍: ടി പി കുഞ്ഞിക്കണ്ണന്‍
വില: 140
പ്രസാധനം: ഡി സി ബുക്‌സ്

Book Title : Keralam 2020
Editor: T.P Kunhikannan
Publisher: DC Books
Price :140

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more