| Tuesday, 1st October 2024, 11:08 pm

മലയാളത്തിലെ ആദ്യ ടൈം ലൂപ്പ് ചിത്രം; കാമിയോ റോളില്‍ ഒരാള്‍: സസ്‌പെന്‍സ് ഒളിപ്പിച്ച് ട്രെയ്‌ലറെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യമായി വരാനിരിക്കുന്ന ടൈം ലൂപ്പ് ത്രില്ലര്‍ ചിത്രമാണ് പുഷ്പക വിമാനം. ഉല്ലാസ് കൃഷ്ണയും സിജു വില്‍സണും ഒന്നിക്കുന്ന സിനിമയാണ് ഇത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും യുവതാരമായ ആസിഫ് അലിയും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. രാജ്കുമാര്‍ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ഈ ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ നാലിനാണ്.


സിജു വില്‍സണ്‍, നമൃത, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്ദീപ് സദാനന്ദന്‍, ദീപു എസ്. നായര്‍ എന്നിവരാണ്. ഇവരെ കൂടാതെ മലയാള സിനിമയിലെ ഒരു പ്രമുഖ യുവതാരം ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

അടുത്തിടെ റിലീസ് ചെയ്ത ഇതിലെ ‘ആലംബനാ’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുഷ്പക വിമാനം ഒരുക്കിയിരിക്കുന്നത്.

സിദ്ദിഖ്, മനോജ് കെ.യു., ലെന, പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, ഷൈജു അടിമാലി, ജയകൃഷ്ണന്‍, ഹരിത്, വസിഷ്ഠ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റയോണ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷന്‍സാണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ഛായാഗ്രഹണം – രവി ചന്ദ്രന്‍, സംഗീതം – രാഹുല്‍ രാജ്, ചിത്രസംയോജനം – അഖിലേഷ് മോഹന്‍, കലാസംവിധാനം – അജയ് മങ്ങാട്, മേക്കപ്പ് – ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ ്- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, പി.ആര്‍.ഒ.- ശബരി.

Content Highlight: Pushpaka Vimanam Movie Trailer Out

We use cookies to give you the best possible experience. Learn more