|

പുഷ്പയാകാന്‍ അല്ലു അര്‍ജുന്‍ വിശാഖപട്ടണത്തിലേക്ക്, പുഷ്പ 2വിന്റെ പുതിയ ഷെഡ്യൂളിന് തുടക്കം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദി റൈസ’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പുതിയ ഷെഡ്യൂള്‍ വിശാഖപട്ടണത്തില്‍ ആരംഭിച്ചു. അല്ലു അര്‍ജുന്‍ നായകനാകുന്ന സിനിമയില്‍ രശ്മിക മന്ദാനയാണ് നായിക. രക്ത ചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന ടൈറ്റില്‍ കഥാപാത്രത്തിലാണ് അല്ലു അര്‍ജുന്‍ സിനിമയിലെത്തിയത്. പുതിയ ഷെഡ്യൂളില്‍ അല്ലുവും ജോയിന്‍ ചെയ്തു എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്.

2022ലെ വലിയ വിജയങ്ങളിലൊന്നായിരുന്നു പുഷ്പയുടെ ഒന്നാം ഭാഗം. അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായ പുഷ്പ വിവിധ ഭാഷകളിലായാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ജനുവരി 19നാണ് അല്ലു അര്‍ജുന്‍ പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തത്.

സിനിമയുടെ ഒന്നാം ഭാഗം 2022 ഓഗസ്റ്റ് 22നാണ് തിയേറ്ററിലെത്തിയത്. ആദ്യ ഭാഗം തന്നെ വലിയ വിജയം നേടിയത് കൊണ്ട് വമ്പന്‍ പ്രതീക്ഷകളോടെയാണ് ആരാധകര്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ഇത് മനസിലാക്കിയ അണിയറ പ്രവര്‍ത്തകര്‍ ആദ്യ ഭാഗത്തെക്കാള്‍ മികച്ച രണ്ടാം ഭാഗമാണ് ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

പുഷ്പരാജ് എന്ന കള്ളക്കടത്തുകാരന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗം. അധികാരങ്ങള്‍ നേടിയെടുക്കുന്ന നായക കഥാപാത്രത്തിന്റെ കഥയാണ് രണ്ടാം ഭാഗമെന്നാണ് പറയപ്പെടുന്നത്. ആദ്യ ഭാഗത്തില്‍ പുഷ്പക്ക് എതിരാളിയായെത്തിയത് ഫഹദ് ഫാസില്‍ അവതരിപ്പിച്ച എസ്.പി ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രമായിരുന്നു. രണ്ടാം ഭാഗത്തില്‍ ഇരുവരും തമ്മിലുള്ള പോരാട്ടത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

അതേസമയം രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയും ഉണ്ടായേക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഇതുവരെയും സ്ഥിതീകരിക്കപ്പെട്ടിട്ടില്ല. രശ്മിക മന്ദാന തന്നെയാണ് രണ്ടാം ഭാഗത്തിലും നായികയായെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമ നിര്‍മിക്കുന്നത്.

CONTENT HIGHLIGHT: PUSHPA SECOND PART NEW SCHEDULE

Latest Stories

Video Stories