ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയ ചിത്രമായിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നായകനായ പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ആക്ഷനുകളുമെല്ലാം തന്നെ വൈറലായിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ തേടി പുതിയൊരു റെക്കോഡ് കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിലെ മ്യൂസിക്ക് ആല്‍ബത്തിന് 500 കോടി കാഴ്ചക്കാര്‍ എത്തിയിരിക്കുന്നു എന്നതാണ് പുഷ്പക്ക് ലഭിച്ചിരിക്കുന്ന നേട്ടം. ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ചിത്രമാണ് പുഷ്പ.
ചിത്രം നിര്‍മിച്ച മൈത്രി മൂവിസാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ട്വിറ്ററില്‍ #5BViewsForPushpaAlbum എന്ന ഹാഷ്ടാഗ് ട്രെന്റിങാണ്. ആരാധകരും പുഷ്പയുടെ ഈ നേട്ടം ഏറ്റെടുത്ത് കഴിഞ്ഞു.
ഡി.എസ്.പി സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
The Biggest Ever Feat In Indian Cinema ❤️🔥
Icon Star @alluarjun‘s #PushpaTheRise is the First Album to hit 5 BILLION VIEWS 🔥🔥
A Rockstar @ThisIsDSP Musical🎧#5BViewsForPushpaAlbum 🔥@iamRashmika @aryasukku @TSeries @adityamusic pic.twitter.com/mR3G9PwYtS
— Mythri Movie Makers (@MythriOfficial) July 15, 2022
ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പുഷ്പ ദ റൈസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെത്തിയത്.
മലയാളവും തമിഴിലുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.
Content Highlight : Pushpa Music album hitting 5biilon views set new record