| Friday, 17th December 2021, 9:22 pm

ഒരു അല്ലു അര്ജുന്‍ മാസ് മസാല, അത്ര തന്നെ | Pushpa Review

അന്ന കീർത്തി ജോർജ്

അല്ലു അര്‍ജുന്‍ ചിത്രം എന്ന് കേട്ടാല്‍ മനസിലെത്തുന്ന ചില കാര്യങ്ങളുണ്ട് – ആക്ഷന്‍, പാട്ടുകള്‍, ഡാന്‍സ്, മാസ് ഡയലോഗുകള്‍, റൊമാന്‍സ്, ഇമോഷണല്‍ സീനുകള്‍ – ഇതെല്ലാമുള്ള ഒരു ടിപ്പിക്കല്‍ അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുന്റെ ഇതുവരെയുള്ള പടങ്ങളെ പോലെ തന്നെയുള്ള ഒരു ചിത്രം.

സമീപകാലത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവും ഹൈപ്പും പ്രൊമോഷനും നേടിയ സിനിമകളിലൊന്നാണ് പുഷ്പ. സാധാരണ അല്ലു അര്‍ജുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ഇനി ചിത്രത്തിലുണ്ടായേക്കാം എന്നൊരു പ്രതീതി ജനിപ്പിക്കുന്ന പല കാര്യങ്ങളും സിനിമയുടെ തുടക്കം മുതലുള്ള ഘട്ടങ്ങളില്‍ നടന്നിരുന്നു.

ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു എന്നുള്ളതായിരുന്ന ഇതിലൊന്ന്. ഫഹദ് അഭിനയിക്കുന്ന സിനിമകളിലെ തിരക്കഥയില്‍ എന്തെങ്കിലും വ്യത്യസ്തയുണ്ടാകാമെന്നും അതുകൊണ്ട് മുന്‍ പടങ്ങളില്‍ നിന്നും വ്യത്യസ്തമായ അല്ലു അര്‍ജുന്‍ പടമായിരിക്കും ഇതെന്നും ചിലരെങ്കിലും കരുതിയിരുന്നു.

അല്ലു അര്‍ജുന്റെ ഗെറ്റപ്പും സിനിമയുടെ കഥാപരിസരവുമായിരുന്നു അടുത്ത കാരണം. പൊതുവെ നഗരങ്ങളില്‍ കഴിയുന്ന, അപ്പര്‍ മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കളാണ് അല്ലുവിന്റെ മിക്ക കഥാപാത്രങ്ങളും. അതില്‍ നിന്നും മാറി ഗ്രാമീണനായ തൊഴിലാളിയായി നടനെത്തുന്നതും വ്യത്യസ്തക്ക് കാരണമാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. കള്ളക്കടത്തുക്കാരനായ നെഗറ്റീവ് ടച്ചുള്ള നായകനായിരിക്കും പുഷ്പയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അത്തരത്തിലുള്ള വ്യത്യസ്തമായ ഒരു ചുവടുവെപ്പിനും പുഷ്പ അവസരം നല്‍കുന്നില്ല. മുന്‍ ചിത്രങ്ങളിലേതു പോലെ, പുഷ്പരാജ് എന്ന ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായക കഥാപാത്രത്തിന്റെ ആഘോഷം മാത്രമാണ് ഈ സിനിമ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാംc


Content Highlight: Pushpa movie Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.