| Friday, 19th November 2021, 10:20 pm

ഈ മണ്ണും വിണ്ണും എന്റേതാ, നീ പോടാ ഇത് ഞാനാടാ; പുഷ്പയിലെ പുതിയ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തമാസം റിലീസിനൊരുങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ പുതിയ പാട്ട് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ‘നീ പോടാ, ഇത് ഞാനാടാ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.

സിജു തുറവൂരിന്റെ വരികള്‍ക്ക് ശ്രീ ദേവി പ്രസാദ് ഈണമിട്ടിരിക്കുന്നത്. രഞ്ജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് സിത്താര ആലപിച്ച ചിത്രത്തിലെ ഗാനത്തിനും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഡിസംബര്‍ 17നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. സിനിമയില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content Highlight: Pushpa Allu Arjun new Song released

We use cookies to give you the best possible experience. Learn more