Advertisement
Film News
ചായം പൂശിയ വിരലുമായി പുഷ്പ; 2024ല്‍ റിലീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 11, 11:49 am
Monday, 11th September 2023, 5:19 pm

പുഷ്പ 2 റിലീസ് ഡേറ്റ് പുറത്ത്. 2024 ഓഗസ്റ്റ് 15നാവും ചിത്രം റിലീസ് ചെയ്യുക. അല്ലു അര്‍ജുന്റെ കൈ ഫോക്കസ് ചെയ്തുള്ള പോസ്റ്ററിലൂടെയാണ് ഈ വിവരം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. രക്തം പറ്റിയ കയ്യിലെ ഒരു നഖത്തില്‍ മാത്രം ചുവന്ന നെയില്‍ പോളിഷും കാണാം. പോസ്റ്ററില്‍ അല്ലുവിന്റെ മുഖം അവ്യക്തമായി കാണാനാവും.

ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പടെയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷക ഘടകങ്ങളിലൊന്നാണ്. പുഷ്പ ഒന്നാം ഭാഗത്തിലെ നായിക രശ്മിക മന്ദാനയായിരുന്നു. രണ്ടാം ഭാഗത്തിലും നായിക രശ്മിക തന്നെയാണ്.

2022ല്‍ പുറത്തിറങ്ങിയ സിനിമ വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദിയടക്കം വിവിധ ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിരുന്നു. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ കയറിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22നായിരുന്നു രണ്ടാം ഭാഗത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം ദേവി. ശ്രീ. പ്രസാദ് (ഡിഎസ്പി),

Content Highlight: Pushpa 2 release date