പുഷ്പയുടെ വിജയം അല്ലു അര്‍ജുന്റെ താരമൂല്യം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. സുകുമര്‍ സംവിധാനം ചെയ്ത ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. 2022 ല്‍ പുറത്തിറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
പുഷ്പക്കായി 400 കോടിയുടെ ഓഫര്‍ നിര്‍മാതാക്കള്‍ നിരസിച്ചുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പുഷ്പ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി വാഗ്ദാനം ചെയ്ത 400 കോടിയുടെ ഓഫറാണ് സിനിമയുടെ നിര്‍മാതാക്കള്‍ നിരസിച്ചത്. ഇന്ത്യയാകെയുള്ള വിതരണത്തിനായാണ് പ്രമുഖ കമ്പനി പുഷ്പയുടെ നിര്‍മാണകമ്പനിയായ മൈത്രി മൂവിസിനെ സമീപിച്ചത്. എന്നാല്‍ ഈ വമ്പന് ഓഫറും സിനിമയുടെ നിര്‍മാതാക്കള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 29 തിന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്.
അല്ലു അര്‍ജുന്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസില്‍ വില്ലനായെത്തിയത് മറ്റൊരു ഹൈലൈറ്റായിരുന്നു. രശ്മിക മന്ദാന നായികയായ ചിത്രത്തില്‍ സമന്തയുടെ ഐറ്റം ഡാന്‍സും ആഘോഷിക്കപ്പെട്ടു.
മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.
2021ലെ ഇന്ത്യയിലെ ഏറ്റവുമധികം പണം വാരിയ ചിത്രത്തിന്റെ റിലീസ് മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു . രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.