ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ പ്രാദേശിക വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമവുമായി ബി.ജെ.പി. കോങ്കുനാടുവിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യമാണ് ബി.ജെ.പി. മുന്നോട്ടുവെക്കുന്നത്.
ബി.ജെ.പി. അനുകൂല അക്കൗണ്ടുകളില്‍ നിന്ന് ഈ ആവശ്യം നിരന്തരം ഉന്നയിക്കപ്പെടുന്നുണ്ട്. ട്വിറ്ററില്‍ കോങ്കുനാട് എന്ന ഹാഷ്ടാഗ് ബി.ജെ.പി. ട്രെന്റിംഗ് ആക്കിയിരിക്കുകയാണ്.
ഡി.എം.കെ. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ബി.ജെ.പിയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂദല്‍ഹിയിലെ ‘ശക്തികേന്ദ്ര’ങ്ങളില്‍ നിന്നാണ് പ്രദേശിക വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി. തമിഴ്‌നാട് അധ്യക്ഷന്‍ എല്‍. മുരുകന്‍ കേന്ദ്രസഹമന്ത്രി ആയതോടെയാണ് കോങ്കുനാടിനുള്ള ആവശ്യം ബി.ജെ.പി. ശക്തമാക്കിയത്.
തമിഴ്നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളെയാണ് കോങ്കുനാട് എന്ന് വിളിക്കുന്നത്.
നേരത്തെ ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. എം.പി. രംഗത്തെത്തിയിരുന്നു. അതേ എം.പിയ്ക്ക് ക്യാബിനറ്റില്‍ ബി.ജെ.പി ഇടം നല്‍കുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ ഈ നീക്കം വലിയ രീതിയിലുള്ള വിമര്‍ശനത്തിന് കാരണമായിരുന്നു.