കോഴിക്കോട്: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുരോഗമന കലാസാഹിത്യസംഘം എറണാകുളം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോ വിവാദത്തില്‍. മുസ്‌ലീം സമുദായത്തെ തീവ്രവാദികളാക്കിയും ബ്രാഹ്മണര്‍ ദരിദ്രരായി തീര്‍ന്നു എന്നും സൂചിപ്പിക്കുന്ന വീഡിയോകള്‍ക്കാണ് വിമര്‍ശനം.
ചമയങ്ങളില്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കലാഭവന്‍ റഹ്മാന്‍, തെസ്‌നിഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
മുസ്‌ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചെയ്യുന്ന തെസ്‌നിഖാന്‍ അഭിനയിച്ച ലഘുവീഡിയോയില്‍ മകന്‍ രാജ്യദ്രോഹിയാണെന്നാണ് പറയുന്നത്.
സന്തോഷ് കീഴാറ്റൂര്‍ ക്ഷേത്രശാന്തിക്കാരനായി അഭിനയിക്കുന്ന മറ്റൊരു ലഘുവീഡിയോയില്‍ ബ്രാഹ്മണരുടെ പതിവ് പ്രാരാബ്ധങ്ങളേയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് വലിയ വിമര്‍ശനമാണുയരുന്നത്. നേരത്തെ കൊവിഡ് കാലത്തെ സാമൂഹിക അകലത്തെ ബ്രാഹ്മണരുടെ അയിത്തവുമായി താരതമ്യം ചെയ്ത് പു.ക.സ ഒരുക്കിയ വീഡിയോയും വിവാദത്തിലായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക