| Monday, 6th June 2022, 8:01 am

എല്ലാവര്‍ക്കും ഇന്ദ്രന്റെ വട്ട് ജയനാണ് ഇഷ്ടം, എന്റെ ഫേവറേറ്റ് കഥാപാത്രം ഇതാണ്: പൂര്‍ണിമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദ്രജിത്തിന്റെ സീരിയസ് വേഷങ്ങളെക്കാള്‍ തനിക്കിഷ്ടം കോമഡി കഥാപാത്രങ്ങളാണെന്ന് പൂര്‍ണിമ. ഇന്ദ്രന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ തനിക്ക് നന്നായി അറിയാമെന്നും എന്നാല്‍ പ്രേക്ഷക എന്ന നിലയില്‍ ഓണ്‍സ്‌ക്രീനില്‍ വളരെ കുറച്ച് മാത്രമേ അത് കണ്ടിട്ടുള്ളുവെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണിമ പറഞ്ഞു.

‘എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള കഥാപാത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍. എന്നാല്‍ സിറ്റി ഓഫ് ഗോഡിലെ ഇന്ദ്രന്‍ ചെയ്ത കഥാപാത്രമാണ് ഏറ്റവും ഇഷ്ടം. വെട്ട് വിഷ്ണു, വട്ട് ജയന്‍ ആ ഒരു ലൈനുണ്ടല്ലോ, അതുപോലെ പയസ് ഇഷ്ടമാണ്.

ഇന്ദ്രന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ ഈസ് ഇന്‍പെകബിള്‍. അത് സ്‌ക്രീനില്‍ കുറച്ച് കൂടി കാണണമെന്ന് ആഗ്രഹമുണ്ട്. ഓഡിയന്‍സ് എന്ന നിലയില്‍ ഹ്യൂമര്‍ കുറച്ചേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ എനിക്കറിയാം. കഥാപാത്രങ്ങളിലൂടെ ഓണ്‍സ്‌ക്രീനിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ ഇനിയാണ് അവസരങ്ങള്‍ കിട്ടേണ്ടത്. ടൈമിങ്ങ് പെര്‍ഫെക്ടാണ്,’ പൂര്‍ണിമ പറഞ്ഞു.

പൃഥ്വിരാജിലെ അഭിനേതാവിനെയാണോ സംവിധായകനെയാണോ ഇഷ്ടം എന്ന ചോദ്യത്തിന് അത് അളക്കാന്‍ പറ്റില്ലെന്ന് പൂര്‍ണിമ പറയുന്നു.

‘ആക്ടറെന്ന നിലയില്‍ അത്രയും വര്‍ക്ക് ചെയ്തിട്ടുണ്ട്. അളക്കാന്‍ പാടാണ്. കൂടുതല്‍ കണ്ടിരിക്കുന്നത് ആക്ടറിനെയാണ്. സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിയില്‍ നിന്നും ഇനിയും ഒരുപാട് വരാനുണ്ട്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

തുറമുഖമാണ് ഇനി പുറത്തിറങ്ങാനുള്ള പൂര്‍ണിമയുടെ ചിത്രം. ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത്. പൂര്‍ണിമക്ക് ഇന്ദ്രജിത്ത് ആശംസകള്‍ നേര്‍ന്നിരുന്നു. ‘എല്ലാ കഠിനാധ്വാനവും ക്ഷമയും ഫലം നല്‍കട്ടെ. സ്‌ക്രീനില്‍ ഉമ്മയെ കാണാനായി കാത്തിരിക്കുന്നു,’ എന്നാണ് ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

18 വര്‍ഷങ്ങള്‍ക്ക് ശേഷം ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസിലൂടെയാണ് പൂര്‍ണിമ അഭിനയത്തിലേക്ക് തിരിച്ചുവന്നത്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖത്തിന്റെ പ്രധാന പ്രമേയം. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ എന്നിങ്ങനെ വലിയ താരനിരയാണ് തുറമുഖത്തിലെത്തുന്നത്.

Content Highlight: Purnima says she prefers comedy characters of Indrajith’s than serious roles

Latest Stories

We use cookies to give you the best possible experience. Learn more