| Tuesday, 19th July 2022, 11:56 am

'ആസാദി കാ അമൃത് മഹോത്സവ്'; സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ പുന്നപ്ര-വയലാര്‍, കയ്യൂര്‍ സമര നായകരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ പുന്നപ്ര-വയലാര്‍, കയ്യൂര്‍ സമര നായകരും. ഇവരുടെ ലഘു ജീവചരിത്രം വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി.കിഷന്‍ റെഡ്ഡി സി.പി.ഐ.എം എം.പി എ. ആരിഫിനെ അറിയിച്ചു.

അറിയപ്പെടാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലാണ് പുന്നപ്ര-വയലാര്‍, കയ്യൂര്‍ സമര നായകരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമര സേനാനികള്‍ക്ക് സ്വതന്ത്രത സൈനിക് സമ്മാന്‍ പെന്‍ഷന് അര്‍ഹതയുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരേസമയം രാജഭരണത്തിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെരിരെയും ആലപ്പുഴ ജില്ലയില്‍ നടന്ന സംഘടിത തൊഴിലാളി വര്‍ഗ സമരമാണ് പുന്നപ്ര-വയലാര്‍. അതേസമയം, ജന്മിത്വത്തിനും, ബ്രീട്ടീഷ് സാമ്രാജിത്തത്തിനുമെതിരെ കാസര്‍ഗോഡ് ജില്ലയില്‍ നടന്ന കര്‍ഷക സമരമാണ് കയ്യൂര്‍.

CONTENT HIGHLIGHTS:  Punnapra-Vayalar and Kayiyur Samara leaders in List of Punnapra Fighters Published as part of Azadi Ka Amrit Mahotsav

We use cookies to give you the best possible experience. Learn more