തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് നയത്തിനെതിരെ എല്‍.ഡി.എഫ് പ്രഖ്യാപിച്ച സമരം അനുചിതമാണെന്ന് കെ.പി.എം.എസ്. മഹാമാരിക്കാലത്ത് പ്രത്യക്ഷസമരം അനുചിതമായ നടപടിയാണെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.
കൊവിഡിനെ നേരിടാന്‍ ഏപ്രില്‍ 26 ന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ തീരുമാനം അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര നയത്തിന്റെ വൈകല്യം വിമര്‍ശിക്കപ്പെടേണ്ടതാണെങ്കിലും പ്രത്യക്ഷ സമരം സൃഷ്ടിക്കാനിടയുള്ള ശൈഥില്യം രോഗപ്രതിരോധ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തും,’ കെ.പി.എം.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നടപടികളെ സംഘടന പിന്തുണക്കുന്നുവെന്നും വാക്‌സിന്‍ ചലഞ്ചുമായി ബന്ധപ്പെട്ടുള്ള സംഘടനയുടെ സംഭാവന ഉടന്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ എല്‍.ഡി.എഫ് പ്രത്യക്ഷസമരം പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 28ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരും അനുഭാവികളും വീട്ടുമുറ്റങ്ങളില്‍ വൈകീട്ട് 5.30 മുതല്‍ ആറ് മണി വരെ സത്യാഗ്രഹമിരിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക