കൊച്ചി: സാധാരണക്കാരായ മനുഷ്യരുടെ ദാരിദ്ര്യത്തെ സര്‍ക്കാര്‍ ക്ഷേമപെന്‍ഷനും ഭക്ഷ്യക്കിറ്റും നല്‍കി ചൂഷണം ചെയ്യുകയാണെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. എറണാകുളം യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതി സമ്പൂര്‍ണ്ണമായി പരാജയപ്പെടുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനായതെന്നും പുന്നല പറഞ്ഞു. മുന്നാക്ക സംവരണ വിഷയത്തിലും എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പുന്നല ആഞ്ഞടിച്ചു.
‘മുന്നാക്ക സംവരണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് യുക്തിരഹിതമായ സമീപനമാണ്’, പുന്നല പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളുടെ ഫലങ്ങള്‍ ഭൂരഹിതരായ പട്ടിക വിഭാഗക്കാര്‍ക്ക് ലഭിച്ചില്ലെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
‘പ്രളയത്തിനുശേഷം കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിനായി 3100 കോടി രൂപയുടെ സുഭിക്ഷ കേരളം പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രയോജനം ഭൂരഹിതരായ പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിച്ചില്ല, ‘ പുന്നല പറഞ്ഞു.
നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടും എന്‍.എസ്.എസ്, സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതിപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാനസമിതി ചെയര്‍മാനാണ് പുന്നല ശ്രീകുമാര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Punnala Sreekumar Kerala Govt Food Kit Pension LDF Govt Pinaray Vijayan