അധികാര രാഷ്ട്രീയമാണ് വ്യവസ്ഥിതിയോട് സമരസപ്പെടാന്‍ പുരോഗമന പ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍.
അധികാരം പോലും ത്യജിച്ച് സമൂഹ സൃഷ്ടിക്ക് നേതൃത്വം നല്‍കിയ ഇത്തരം പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നിലപാടില്‍ സമൂഹത്തിന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയ്യങ്കാളിയുടെ 79-ാം മത് വാര്‍ഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നവോത്ഥാന സ്മൃതിയില്‍ സംസാരിക്കുകയായിരുന്നു.
‘അധികാരം പോലും ത്യജിച്ച് സമൂഹ സൃഷ്ടിക്ക് നേതൃത്വം നല്‍കിയ ഇത്തരം പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നിലപാടില്‍ സമൂഹത്തിന് ആശങ്കയുണ്ട്, അത് ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ നിര്‍വ്വഹിക്കണം.വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കാനുള്ള ഇടതുമുന്നണിയുടെ പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എങ്കില്‍ നവോത്ഥാന മൂല്യ സംരക്ഷണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ തുലാസില്‍ സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഗുണഫലങ്ങള്‍ വിലയിരുത്തരുത്.സമകാലിക സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ നവോത്ഥാന മുന്നേറ്റം സാധ്യമല്ലെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.