ന്യൂദല്‍ഹി: കശ്മീരികള്‍ക്കൊപ്പം നിലകൊള്ളാനുള്ള കാരണം വ്യക്തമാക്കി പഞ്ചാബിലെ സിഖുകാര്‍. സിഖുകാര്‍ക്കും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
‘സിഖുകാര്‍ ഇതെല്ലാം അനുഭവിച്ചവരാണ്.’ മുതിര്‍ന്ന ടി.വി ജേണലിസ്റ്റ് ഹര്‍മ്മീത് ഷാ സിങ് പറയുന്നു. 1675ല്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കുവേണ്ടി സിഖുകാരനായ ഗുരു തേഗ് ബഹദൂര്‍ ജീവന്‍ ബലിയര്‍പ്പിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ ഇന്ദിരാഗാന്ധിയില്‍ നിന്നും സിഖുകാര്‍ക്ക് സമാനമായ അനുഭവം ഉണ്ടായത് ഓര്‍ക്കുന്നുണ്ട്.’ 1984ലെ പഞ്ചാബിലെ അടിച്ചമര്‍ത്തലുമായി കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയെ താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറയുന്നു.
തീവ്ര സിഖ് ഗ്രൂപ്പുകളും ജമ്മുകശ്മീരില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിലെ സംഭവങ്ങളെ അപലപിച്ചുകൊണ്ട് സിഖ് സംഘടനയായ ദാല്‍ ഖല്‍സ യുണൈറ്റഡ് നാഷണല്‍സ് ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന് തുറന്ന കത്തെഴുതിയിരുന്നു. ‘ കഴിഞ്ഞ 40 ദിവസമായി കശ്മീര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായി തുടരുകയാണ്. ഭൂമിയിലെ സ്വര്‍ഗം നരകമായി മാറിയിരിക്കുന്നു.’ എന്നാണ് കത്തില്‍ അവര്‍ പറയുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെതിരെ തുടക്കത്തില്‍ തന്നെ സിഖ് സമൂഹത്തില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ചിനു തന്നെ സിഖ് പണ്ഡിതരായ ഗുര്‍തേജ് സിങ്, ഗുരുദര്‍ശന്‍ സിങ് ധില്ലണ്‍, ജസ്പാല്‍ സിങ് സിദ്ദു എന്നിവര്‍ ചണ്ഡീഗഢില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇന്ത്യന്‍ ഭരണകൂടത്തിലെ ഭരണവര്‍ഗത്തിന് കശ്മീരിന്റെ ഭൂമിയെക്കുറിച്ചു മാത്രമേ ആശങ്കയുള്ളൂ, ജനതയെക്കുറിച്ചില്ല.’ എന്നാണ് ധില്ലണ്‍ പറഞ്ഞത്.
കശ്മീരിലെ അടിച്ചമര്‍ത്തലിനെ 1984ല്‍ പഞ്ചാബില്‍ നടന്ന ‘ഓപ്പറേഷന്‍ വുഡ്‌റോസ്’ നോട് താരതമ്യം ചെയ്തും അദ്ദേഹം സംസാരിച്ചിരുന്നു.