അമൃത്സര്‍: പഞ്ചാബില്‍ ജിയോ ടവറുകള്‍ തുടര്‍ച്ചയായി നശിപ്പിക്കപ്പെടുന്നതിന് പിന്നാലെ കടുത്ത സമ്മര്‍ദ്ദത്തിലായി സര്‍ക്കാര്‍. റിലയന്‍സ് ജിയോയുടെ 2000 സെല്‍ഫോണ്‍ ടവറുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.
ഈ ടവറുകളിലേക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന പൊലീസ് രംഗത്തുണ്ട്. ടവറുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ പൊലീസ് മേധാവികള്‍ പട്രോളിംഗ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും 80 ശതമാനം ടവറുകളുടെയും പ്രവര്‍ത്തനം പുനഃ സ്ഥാപിച്ചതായും പൊലീസ് പറഞ്ഞു.
എന്നാല്‍ റിലയന്‍സ് ജിയോയ്‌ക്കെതിരെ കടുത്ത ജനവികാരമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. റിലയന്‍സ് ജിയോ പോലെയുള്ള കുത്തക കമ്പനികള്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന വിമര്‍ശനമാണ് വ്യാപകമായി ഉയരുന്നത്.
അതേസമയം, മൊബൈല്‍ ടവറുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.
‘നിയമം കൈയിലെടുക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. സ്ഥിതി ഇപ്പോള്‍ നിയന്ത്രണത്തിലാണ്’, അമരീന്ദര്‍ പറഞ്ഞു.
കേന്ദ്രവും പ്രതിഷേധിക്കുന്ന കര്‍ഷകരും തമ്മിലുള്ള പ്രതിസന്ധി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് വളരെയധികം അസ്വസ്ഥതകളുണ്ടാക്കുന്നുണ്ടെന്നും
സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ സംസ്ഥാനത്തെ ആരും ആഗ്രഹിക്കുന്നില്ലെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, കര്‍ഷകരും കേന്ദ്രസര്‍ക്കാരും ഇന്ന് ചര്‍ച്ച നടത്തും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Disquiet in Punjab govt over cell tower vandalism, police seek to control damage