ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും പൗരത്വഭേദഗതി നിയമം നടപ്പിലാക്കണമെങ്കില്‍ കേന്ദ്രം അതില്‍ ഭേദഗതി വരുത്തണമെന്നും അമരീന്ദര്‍സിംഗ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘വിഷയത്തില്‍ കേരളം സ്വീകരിച്ചത് പോലെ പഞ്ചാബും സുപ്രീംകോടതിയെ സമീപിക്കും.’ അമരീന്ദര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബില്‍ പഴയമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ലെ സെന്‍സസ് നടത്തുകയെന്നും ദേശീയ ജനസംഖ്യാരജിസ്റ്ററിന് വേണ്ടി കേന്ദ്രം പുതുതായി കൊണ്ടുവന്ന ഘടകങ്ങളൊന്നും പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പിന്നാലെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം വെള്ളിയാഴ്ച്ച പാര്‍ലമെന്റ് കാര്യ മന്ത്രി ബ്രം മഹീന്ദ്ര ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.
പ്രമേയത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പം ആംആദ്മിയും പിന്തുണച്ചു. എന്നാല്‍ ബി.ജെ.പി എതിര്‍പ്പറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളോടെ അത്തരത്തിലുള്ള പ്രമേയം പാസ്സാക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ