പഞ്ചാബില്‍ പെണ്‍കുട്ടിയെയും അമ്മയെയും പീഡിപ്പിച്ചത് ഉപ മുഖ്യമന്ത്രിയുടെ ബസില്‍ വെച്ച്
Daily News
പഞ്ചാബില്‍ പെണ്‍കുട്ടിയെയും അമ്മയെയും പീഡിപ്പിച്ചത് ഉപ മുഖ്യമന്ത്രിയുടെ ബസില്‍ വെച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Apr 30, 11:16 am
Thursday, 30th April 2015, 4:46 pm

prakash-and-sukhbir

അമൃതസര്‍: പഞ്ചാബില്‍ അമ്മയെയും മകളെയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് പഞ്ചാബ്  മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ബസില്‍ വെച്ച്. സുഖ്ബീര്‍ ബാദലിന് അയ്യായിരത്തിലധികം വിഹിതമുള്ള ഓര്‍ബിറ്റ് ഏവിയേഷന്‍ എന്ന കമ്പനിയാണ് ബസ് നടത്തുന്നത്.

ബുധനാഴ്ച വൈകുന്നേരമായിരുന്നു പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നും സമീപത്തെ ഗുരുദ്വാരയിലേക്ക് സന്ദര്‍ശനം നടത്താന്‍ പോകവെയാണ് അമ്മയെയും മകളെയും ഓടുന്ന ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പീഡന ശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന്  അമ്മയെയും കുട്ടിയെയും  പീഡന സംഘം പുറത്തേക്ക് എറിയുകയായിരുന്നു. വീഴ്ചയുടെ അഘാതത്തില്‍ 13 വയസുള്ള മകള്‍ മരിക്കുകയും ചെയ്തു. പത്തിലധികം പേര്‍ ചേര്‍ന്നാണ് ബസില്‍ ഇരുവര്‍ക്കുമെതിരെ തിരിഞ്ഞത്.

അതേ സമയം സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികള്‍ ബാദലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രത്തില്‍ എന്‍.ഡി.എ ഭരണ കക്ഷിയാണ് അകാലി ദള്‍, കൂടാതെ സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഭാര്യ ഹര്‍ സിമ്രത് കൗര്‍ ബാദല്‍ കേന്ദ്ര മന്ത്രിയുമാണ്.