കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഈ കാലത്ത് മറ്റ് സംസ്ഥാനങ്ങളിലെ മനുഷ്യരെ സഹായിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ്. 20 ട്രെയിനുകളില്‍ ഭക്ഷ്യധാന്യം നിറച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
20 പ്രത്യേക ട്രെയിനുകളിലായി 50000 മെട്രിക് ടണ്‍ ഗോതമ്പും അരിയും വിവിധ സംസ്ഥാനങ്ങളിലായി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് പഞ്ചാബ് ഭക്ഷ്യ വകുപ്പ് മന്ത്രി ഭരത് ഭൂഷന്‍ അഷു പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങല്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭ എം.പി ഡോ. അമീ യാജ്‌നിക് അനുവദിച്ചിരുന്നു. എ.പി അനില്‍കുമാര്‍ എം.എല്‍.എയാണ് ഇക്കാര്യം അറിയിച്ചത്.
രാഹുല്‍ ഗാന്ധി എം.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡോ. അമീ യാജ്‌നിക് തുക അനുവദിച്ചതെന്നും അനില്‍കുമാര്‍ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണള്‍ വാങ്ങുന്നതിന് രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 270.60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം ,മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിയില്‍ ഐ.സി.യു ക്രമീകരണം, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 100 ലക്ഷം എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധി ഫണ്ട് അനുവദിച്ചതെന്നും എ.പി അനില്‍കുമാര്‍ പറഞ്ഞു.