| Saturday, 13th May 2017, 6:17 pm

ആംബുലന്‍സ് വിട്ടു നല്‍കിയില്ല; അച്ഛന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ വീട്ടിലെത്തിച്ച് മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജലന്ധര്‍: രാജ്യത്ത് മൃതദേഹം കൊണ്ടു പോകുന്നതിന് വരെ ആംബുലന്‍സും വാഹന സൗകര്യങ്ങളും കി്ട്ടാത്ത സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഭാര്യയുടെ മൃതദേഹം തോളിലേറ്റിയും മകന്റെ മൃതദേഹം തോളിലേറ്റിയും ബൈക്കില്‍ കയറ്റിയും വീട്ടിലെത്തിച്ച സംഭവങ്ങള്‍ക്ക് പിന്നാലെയാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്.


Also read ‘തോക്കുമായി പി.സി ജോര്‍ജ് എ.ആര്‍ ക്യാമ്പില്‍’; എം.എല്‍.എയുടെ മുന്നില്‍ അനുസരണയോടെ ഇരുന്ന് കോട്ടയംകാര്‍


പഞ്ചാബില്‍ നിന്നാണ് ഇത്തവണത്തെ വാര്‍ത്ത. ആശുപത്രി അധികൃതര്‍ വാഹനം വിട്ട് നല്‍കാതെയും സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതെയും വന്നത് മൂലം കൂലിപ്പണിക്കാരനായ സരബ്ജിത്തിന് പിതാവിന്റെ മൃതദേഹം ഉന്തുവണ്ടിയിലാണ് വീട്ടിലെത്തിക്കേണ്ടിവന്നത്.

സ്വകാര്യ ആംബുലന്‍സിന് നല്‍കാന്‍ പണം ഇല്ലാതെ വന്നപ്പോഴാണ് സരബ്ജിത്ത് ഉന്തു വണ്ടിയില്‍ കിടത്തി മൃതദേഹം വീട്ടിലെത്തിച്ചത്. ആബുലന്‍സ് വിട്ടുനല്‍കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ തയ്യാറായില്ലെന്ന് സരബ്ജിത്ത് പറയുന്നു.


Dont miss ‘ഞാനായിരുന്നു എന്റെ ഭാര്യയെക്കാള്‍ 20 വയസ് മുതിര്‍ന്നതെങ്കില്‍ ഈ പുകിലൊക്കെ ഉണ്ടാകുമോ?’; വിമര്‍ശനങ്ങളുടെ വായടപ്പിച്ച് ഭാര്യയുടെ കരം പിടിച്ച് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍


രോഗികളെ ആസ്പത്രിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ആസ്പത്രിയിലെ ആബുലന്‍സ് വിട്ടുനല്‍കുന്നതെന്നും മൃതദേഹം വീട്ടിലെത്തിക്കാന്‍ സ്വകാര്യ ആംബുലന്‍സ് വിളിക്കേണ്ടിവരുമെന്നുമായിരുന്നു അധികൃതര്‍ സരബ്ജിത്തിനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചുവെങ്കിലും 400 രൂപ ആവശ്യപ്പെട്ടു. ഈ പണം ഇല്ലാത്തുമൂലം മൃതദേഹം ഉന്തുവണ്ടിയില്‍ കിടത്തി സൈക്കിളുമായി ബന്ധിപ്പിച്ചാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

We use cookies to give you the best possible experience. Learn more